ക്രിസ്മസ് ഇങ്ങെത്തി ! ഇനി സാന്താക്ലോസുമാരെ പിടിച്ചാല്‍ കിട്ടില്ല; സാന്തോക്ലോസുമാരുടെ ക്ലാസുകള്‍ പുരോഗമിക്കുന്നതിങ്ങനെ…

 

ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി ഇംഗ്ലണ്ടിലെ സാന്താക്ലോസ് കലാകാരന്മാര്‍. ക്രിസ്മസ് അപ്പൂപ്പന്റെ രൂപവും ഭാവവും പേറാന്‍ രാപകല്‍ പരിശീലനത്തിലാണ് വര്‍ഷങ്ങളായി ഈ രംഗത്തുള്ള കലാകാരന്മാര്‍. കാരള്‍ ഗാനങ്ങള്‍ക്കനുസരിച്ച് ചുവടുവയ്ക്കാനും കുട്ടികളെ രസിപ്പിക്കാനുമൊക്കെയുള്ള പരിശീലനങ്ങളാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് കന്പനികളുടെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടികള്‍. സാന്താക്ലോസായി അഭിനയിക്കാന്‍ ക്രിസ്മസിന്റെ ചരിത്രവും സാന്താക്ലോസ് സങ്കല്പങ്ങള്‍ക്ക് കാരണക്കാരനായ സെന്റ് നിക്കോളാസിന്റെ ജീവചരിത്രവുമൊക്കെ ഇവിടെ പഠിപ്പിക്കുന്നുണ്ട്. കഥയറിഞ്ഞുവേണമല്ലോ ആട്ടം…

വിവിധ ടൂറിസം കേന്ദ്രങ്ങളിലും പരിപാടികളിലുമൊക്കെ പങ്കെടുക്കുന്നതിനാണ് ഇങ്ങനെ പാപ്പാമാരെ ക്ലാസുകള്‍ നല്കി ഒരുക്കുന്നത്. ക്രിസ്മസ് പാപ്പായെ വേണ്ടവര്‍ ഇവന്റ് മാനേജ്‌മെന്റ് കന്പനിക്കാരെ സമീപിച്ചാല്‍ മാത്രം മതി, കൃത്യ സമയത്ത് പാപ്പാ അവിടെ എത്തും. ഏറ്റവും മികച്ച ക്രിസ്മസ് അപ്പൂപ്പന്മാരെ നല്കുന്ന കന്പനിയാകാന്‍ വിവിധ ഇവന്റ് മാനേജ്‌മെന്റ് കന്പനികള്‍ തമ്മില്‍ കടുത്ത മത്സരവുമുണ്ട്.

 

 

Related posts