സാന്ത ക്ലോസിന്റെ വസ്ത്രം ധരിച്ച ആനകൾ സമ്മാനങ്ങളുമായി കുട്ടികളെ തേടി സ്കൂളിൽ. തായ്ലൻഡിലെ ആയുത്തായയിലുള്ള ജിറാസാർത്വിത്തയ്യ സ്കൂളിലാണ് ഏറെ ആകർഷകമായ ക്രിസ്മസ് ആഘോഷം നടന്നത്. കഴിഞ്ഞ 15 വർഷങ്ങളായി ഈ സ്കൂളിൽ ആനകളെ സാന്താക്ലോസായി അണിയിച്ചൊരുക്കിയുള്ള ക്രിസ്മസ് ആഘോഷം നടത്താറുണ്ട്.
ഇത്തവണ നാല് ആനകളാണ് സ്കൂളിൽ എത്തിയത്. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയ ആനകൾ അവർക്ക് മുന്നിൽ നൃത്തവും മറ്റ് അഭ്യാസങ്ങൾ നടത്തുകയും ചെയ്തു. എല്ലാ വർഷവും നടക്കാറുള്ള ഈ ആഘോഷത്തിലൂടെ ഈ സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും ഏറെ വ്യത്യസ്തമാക്കുകയാണ്. കഴിഞ്ഞ വർഷം അഞ്ച് ആനകളാണ് ക്രിസ്മസ് ആഘോഷിക്കുന്നതിനായി ഈ സ്കൂളിൽ എത്തിയത്.