തൃശൂർ: എന്തിനാണ് എന്നോടിതു ചെയ്തത്…? തന്നെ മുഖത്തടിച്ചുവീഴ്ത്തി മാല കവർന്ന കള്ളനോടു ശാന്ത ചോദിച്ചു. കള്ളനെ തിരിച്ചറിയാനായി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് 67കാരിയായ ശാന്ത വികാരാധീനയായത്. എനിക്കുമുണ്ട് രണ്ട് മക്കൾ, ബുദ്ധിമുട്ടിയാണ് അവരെ വളർത്തിയത്. തണ്ടും തടിയുമില്ലേ ജീവിക്കാൻ… കള്ളനെ കണ്ടപ്പോൾ അവരുടെ സങ്കടം അണപൊട്ടി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തൃശൂർ സ്വദേശിനി ശാന്തയുടെ മാല പാടൂക്കാട് പുലിക്കോട്ടിൽ ബിജു കവർന്നത്. മാല പൊട്ടിക്കുന്നതു ചെറുത്ത ശാന്തയെ ബിജു മുഖത്തടിച്ചുവീഴ്ത്തി വലിച്ചിഴച്ചിരുന്നു. മോഷ്ടാവിന്റെ കൈ കൊണ്ട് ശാന്തയുടെ ചുണ്ടിനു ക്ഷതമേൽക്കുകയും, വീണ് കാൽമുട്ട് പൊട്ടുകയും ചെയ്തിരുന്നു.
പന്ത്രണ്ടോളം മാലമോഷണക്കേസുകളിലെ പ്രതിയാണ് ബിജു. കഴിഞ്ഞ ദിവസമാണ് ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യ ങ്ങളിൽനിന്നാണ് ഇയാളെ തിരിച്ചറിഞ്ഞു പിടികൂടിയത്.