ക്രിസ്മസ് വേ​ഷങ്ങൾ റെ​ഡി ..! ആറോ അറുപതോ ഒരു പ്രശ്നമല്ല;  ആർക്കും  സാ​ന്താക്ലോ​സാവാം  

തൃ​ശൂ​ർ: ഒ​രു വ​യ​സോ, അ​റു​പ​തു വ​യ​സോ… പ്രാ​യം ഒ​രു പ്ര​ശ്ന​മേ​യ​ല്ല. വാ​യി​ൽ പ​ല്ലു​ മു​ള​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കു​പോ​ലും ചെ​ങ്കു​പ്പാ​യ​വും പ​ഞ്ഞി​ത്താ​ടി​യും അ​ണി​ഞ്ഞ് ക്രി​സ്മ​സ് അ​പ്പൂ​പ്പ​നാ​വാം​. ശി​ശു​ക്ക​ൾ​ക്കു മു​ത​ൽ ഏ​തു പ്രാ​യ​ക്കാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്ര വ​ലി​പ്പ​ത്തി​ലു​ള്ള സാ​ന്താ വ​സ്ത്ര​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ ക്രി​സ്മ​സ് വി​പ​ണി സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

പ്രാ​യ​വ്യ​ത്യാ​സം അ​നു​സ​രി​ച്ച് 120 രൂ​പ മു​ത​ൽ 450 രൂ​പ വ​രെ​യാ​ണ് വി​വി​ധ സാ​ന്താ​ക്ലോ​സ് വേ​ഷ​ങ്ങ​ളു​ടെ വി​ല. മേ​ൽ​വ​സ്ത്ര​വും സാ​ന്താ പാ​ന്‍റ്സും ബെ​ൽ​റ്റും തൊ​പ്പി​യും ഉ​ൾ​പ്പെ​ടെ​യാ​ണ് സാ​ന്താ വേ​ഷ​ങ്ങ​ൾ വ​രു​ന്ന​ത്. തൂ​വെ​ള്ളനി​റ​ത്തി​ലു​ള്ള സാ​ന്താ താ​ടി​യും ഒ​പ്പ​മു​ണ്ടാ​വും.

വെ​ൽ​വെ​റ്റി​ലു​ള്ള സാ​ന്താ വേ​ഷ​ത്തി​നു വി​ല കൂ​ടും; 650 മു​ത​ൽ 1200 രൂപ വ​രെ. താ​ടി​യു​ൾ​പ്പെ​ടെ​യു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ സാ​ന്താ തൊ​പ്പി​ക​ളും മു​ഖം​മൂ​ടി​ക​ളും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പ​ത്തുരൂ​പ മു​ത​ൽ തൊ​പ്പി​ക​ൾ വാ​ങ്ങാം. ന​ട​ക്കു​ന്ന​തിന​നു​സ​രി​ച്ച് ആ​ടു​ന്ന സ്പ്രിം​ഗ് തൊ​പ്പി​യാ​ണ് ഇ​ക്കൂ​ട്ട​ത്തി​ൽ സ്പെ​ഷൽ, 100 രൂ​പ. വെ​ൽ​വെ​റ്റ് തൊ​പ്പി 30 രൂ​പ മു​ത​ൽ ല​ഭി​ക്കും.

അ​ണി​യാ​വു​ന്ന സാ​ന്താ വേ​ഷ​ങ്ങ​ൾ​ക്കു പു​റ​മേ സാ​ന്താ രൂ​പ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​രു​ണ്ട്. നാ​ലി​ഞ്ചു മു​ത​ൽ ഒ​ന്ന​ര​യ​ടി വ​രെ​യു​ള്ള സാ​ന്താ രൂ​പ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ വി​റ്റു​പോ​കു​ന്ന​ത്. വി​ല 40 മു​ത​ൽ 520 വ​രെ. പാ​ട്ടും ഡാ​ൻ​സു​മെ​ല്ലാ​മാ​യി ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ന്താക്ലോ​സ് രൂ​പം കു​ട്ടി​ക​ളെ ഏ​റെ ആ​കർ​ഷി​ക്കു​ന്ന​താ​ണ്. തൊ​പ്പി എ​ടു​ത്തുവീ​ശു​ന്ന​തും ദീ​പ​ശി​ഖ ഉ​യ​ർ​ത്തു​ന്ന​തും മു​ത​ൽ ഉൗ​ഞ്ഞാ​ലാ​ടു​ന്ന സാ​ന്താക്ലോ​സു​മാ​ർ വ​രെ​യു​ണ്ട് വി​പ​ണി​യി​ൽ.

ഇ​തി​നൊ​പ്പം ജം​ഗി​ൾബെ​ൽ​സ് പാ​ടു​ക​യും പ്ര​കാ​ശം ചൊ​രി​യു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ത്തി​ഞ്ചു​മാ​ത്രം വ​ലി​പ്പ​മു​ള്ള ഇ​ത്ത​രം സാ​ന്താക​ൾ. 500 രൂ​പ​യോ​ള​മാ​ണ് വി​ല. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രും സാ​ന്താവേ​ഷ​ങ്ങ​ളും മു​ഖ​ംമൂ​ടി​യു​മെ​ല്ലാ​മാ​യി വ​ന്നി​ട്ടു​ണ്ട്. ഒ​റീ​സ​യി​ൽനി​ന്നു​ള്ള സം​ഘം ഇ​ക്ക​ണ്ട​വാ​രി​യ​ർ റോ​ഡി​ലാ​ണ് വി​ല്പന ന​ട​ത്തു​ന്ന​ത്.

Related posts