തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സാമന്തയും നാഗ ചൈതന്യയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളുമെല്ലാം ഒരുപാട് ആഘോഷിച്ചതാണ്.
ഇപ്പോഴിത സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ. ഇതിന്റെ ഭാഗമായി ഇവർ കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്നും ഓൺലൈൻ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തു.
സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2വിലെ നടിയുടെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
സാമന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര് നെയിം ആയ അക്കിനേനി എന്നത് മാറ്റിയതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. തുടക്കത്തില്‍ താരം തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
പിന്നാലെ താരങ്ങള്‍ പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു. ഇതിനിടെ സാമന്ത പങ്കുവച്ച ചില പോസ്റ്റുകളും സ്റ്റോറികളും വിവാഹ മോചനമെന്ന സൂചന നല്കുന്നതുമായിരുന്നു.
ഇതിനിടെ ഇതേ വിഷയം നാഗചൈതന്യയുടെ അച്ഛനും സൂപ്പര്‍ താരവുമായ നാഗാര്‍ജുനയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഗ് ബോസ് തെലുങ്കിന്റെ അവതാരകനാണ് നാഗാര്‍ജുന. പുതിയ സീസണ് ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നാഗാര്‍ജുന മാധ്യമങ്ങളെ കാണുന്ന പതിവുണ്ടായിരുന്നു.
എന്നാല്‍ പത്രസമ്മേളനം അവസാന നിമിഷം താരം ഉപേക്ഷിച്ചിരിക്കുകയാണ്. പത്രസമ്മേളനം വേണ്ടെന്നു വയ്ക്കാനുള്ള കാരണമായി പറയുന്നത് കൊവിഡ് പ്രതിസന്ധിയാണെന്നാണ്. എന്നാല്‍ ബിഗ് ബോസിന്റെ മറ്റ് പ്രൊമോഷന് പരിപാടികളൊക്കെ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം തന്നെ നടക്കുന്നുണ്ട്.
അങ്ങനെയിരിക്കെ നാഗാര്‍ജുന മാധ്യമങ്ങളെ കാണുന്നതില്‍ നിന്നു പിന്മാറിയതിന്റെ കാരണം നാഗ ചൈതന്യയും സാമന്തയും തമ്മില്‍ പിരിയുകയാണോ എന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ സാധിക്കാത്തതു കൊണ്ടാണെന്നാണ് വിലയിരുത്തലുകള്‍.