അയ്യമ്പുഴ: പാട്ടു പാടി സോഷ്യല്‍ മീഡിയയിൽ താരമായ ശാന്തബാബുവിനു സിനിമയിൽ പാടാൻ അവസരം കിട്ടിയതിനൊപ്പം അഭിനേത്രിയുമായി.
കണ്ണാടി എന്ന സിനിമയ്ക്കുവേണ്ടിക്കാണ് ശാന്ത പാടിയത്. ഇതേ സിനിമയിൽ കഴിഞ്ഞദിവസം അഭിനയിക്കുകയും ചെയ്തു.
മുരുകന് കാട്ടാക്കട എഴുതി സതീഷ്, ദേവന് എന്നിവര്‍ സംഗീതം നല്കിയ ഗാനമാണ് ശാന്ത ബാബു പാടിയത്.
ഇതേ സിനിമയില്‍ താന്‍ പാടിയ പാട്ടിന്റെ ഗാനരംഗത്ത് അഭിനയിക്കാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നെന്നു ശാന്ത ബാബു പറഞ്ഞു. നടുവട്ടം നവോദയപുരം സ്വദേശിനിയാണ് ഈ ഗായിക.
മണി അയ്യമ്പുഴ എന്ന സാഹിത്യകാരന് ശാന്ത ബാബുവിന്റെ ചില പാട്ടുകൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഭാഗ്യം തെളിയുന്നത്.
ആയിരക്കണക്കിന് പേര് അത് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു. ഇതോടെയാണു സിനിമയിലേക്ക് അവസരം ലഭിച്ചത്.
സിദ്ധിഖിനെ നായകനാക്കി എ.ജി. രാജന് സംവിധാനം ചെയ്യുന്ന കണ്ണാടിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
തന്റെ ഭാഗം അഭിനയിച്ച് ഉപജീവനത്തിനായി വീണ്ടും ഫാക്ടറി ജോലി തുടരുകയാണ് ശാന്ത. ഭര്‍ത്താവ് ബാബു കൃഷിക്കാരനാണ്. മക്കള്‍: ശ്രുതി, ശ്രീകുട്ടന്.