എണ്പതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യന് സിനിമ ആരാധകരുടെ പ്രിയതാരങ്ങളില് ഒരാളായിരുന്നു ശാന്തി കൃഷ്ണ.
നായികയായും സഹനടിയായും ഒക്കെ അക്കാലത്ത് തിളങ്ങിയ ശാന്തികൃഷ്ണയ്ക്ക് ആരാധകരും ഏറെയായിരുന്നു. മമ്മൂട്ടിയും മോഹന്ലാലും അടക്കമുള്ള മലയാള സിനിമയിലെ താര രാജാക്കന്മാര്ക്ക് എല്ലാം ഒപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.
ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റും സിനിമയില് നിറഞ്ഞു നല്ക്കുകയാണ് ശാന്തികൃഷ്ണ. അതേ സമയം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്ണ സിനിമയില് എത്തുന്നത്.
1976ല് ഹോമകുണ്ഡം എന്ന ചിത്രത്തില് അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല. അതിനു ശേഷം ഭരതന് സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയില് വിജയ് മേനോനൊപ്പം നായികയായി അഭിനയിച്ച താരം ശ്രദ്ധിക്കപ്പെടുകയും ശേഷം നിരവധി അവസരങ്ങള് തേടിയെത്തുകയുമായിരുന്നു.
അതേ സമയം വിവാഹത്തോടെ സിനിമ വിട്ട ശാന്തി കൃഷ്ണ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരുന്നു. രണ്ടാം വരവിലും താരം സിനിമയില് ശ്രദ്ധേയമായ വേഷങ്ങളില് തന്നെയാണ് എത്തിയത്.
സിനിമ നടന് ശ്രീനാഥിനെ ആണ് താരം ആദ്യം വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതര് ആയ ഇരുവരുടെയും ദാമ്പത്യത്തില് ആദ്യ കാലങ്ങളില് കുഴപ്പങ്ങള് ഒന്നും ഇല്ലായിരുന്നു എന്തങ്കിലും പിന്നീടു പ്രശ്നങ്ങള് കൂടി വരുകയായിരുന്നു.
അതോടെ ഇരുവരും വിവാഹബന്ധം വേര്പെടുത്തുകയാണ് ചെയ്തത്. പിന്നീട് താരം വീണ്ടും വിവാഹിത ആയെങ്കിലും ആ ബന്ധത്തിനും അധികനാള് ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോള് വിവാഹ ബന്ധങ്ങളില് നിന്ന് പുറത്ത് വന്നു സ്വതന്ത്രയായി ജീവിക്കുകയാണ് താരം.
ഒരു ചാനല് പരിപാടിയില് പങ്കെടുത്തപ്പോള് ശാന്തി കൃഷ്ണ ഇതിനെകുറിച്ച് പറയുകയും ചെയ്തിരുന്നു. ശാന്തി കൃഷ്ണയുടെ വാക്കുകള് ഇങ്ങനെ…
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ ഒന്നാണ് വിവാഹജീവിതം. എന്നാല് വിവാഹ ജീവിതത്തില് രണ്ടു തവണ പരാചയപെട്ട ഒരാള് ആണ് ഞാന്.
അത് ഇപ്പോള് തുറന്ന് പറയുന്നതില് എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഇതൊക്കെ ഇനിയും ഒളിപ്പിച്ച് വെച്ചിട്ട് ഒരു കാര്യവും ഇല്ല. രണ്ടു തവണയും ആ ബന്ധങ്ങളില് നിന്ന് ഞാന് പുറത്ത് വന്നു.
ഇപ്പോള് ഞാന് മറ്റൊരാളെ ഡിപ്പെന്ഡ് ചെയ്യാതെയാണ് ജീവിക്കുന്നത് എന്നും അങ്ങനെ ഉള്ള ജീവിതത്തിന്റെ സ്വാതന്ത്രം എനിക്ക് ഇപ്പോള് ആസ്വദിക്കാന് കഴിയുന്നുണ്ടെന്നും ശാന്തികൃഷ്ണ വ്യക്തമാക്കുന്നു.