വിവാഹമോചനം നേടുന്ന മലയാളി നടിമാരുടെ കൂട്ടത്തിലാണ് ശാന്തികൃഷ്ണയുടെ സ്ഥാനം. പ്രണയവും വിവാഹവും വേര്‍പിരിയലുമൊക്കെയായി ശാന്തികൃഷ്ണയെ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ അവര്‍ തന്റെ പരാജയപ്പെട്ട ദാമ്പത്യജീവിതത്തെക്കുറിച്ച് മനസുതുറന്നു. ശ്രീനാഥുമായി പിരിഞ്ഞു നില്‍ക്കുന്ന സമയത്താണ് ബാംഗ്ലൂരില്‍ വച്ച് ബജോറിനെ കാണുന്നത്. പെട്ടന്ന് തന്നെ ഞങ്ങള്‍ സൗഹൃദത്തിലായി. കന്നടയിലാണ് സംസാരിച്ചിരുന്നത്. എന്നേക്കാള്‍ ഒമ്പത് വയസിന് ഇളയത്. മലയാളിയാണെന്നൊന്നും അറിയില്ലായിരുന്നു.
ബജോറുമായുള്ള വിവാഹത്തിനുശേഷം തുടക്കത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളൊന്നും അത്ര കാര്യമായി എടുത്തിരുന്നില്ല. ഏത് വീട്ടിലും ഒരു തട്ടലും മുട്ടലും ഉണ്ടാകും. മക്കളെ ഓര്‍ത്ത് പലതും ക്ഷമിച്ചുവെന്നും ശാന്തി കൃഷ്ണ പറയുന്നു. എന്നാല്‍ അഭിപ്രായവ്യത്യാസം അതിരുകടന്നതോടെയാണ് താന്‍ വീണ്ടും വേര്‍പിരിഞ്ഞതെന്ന് അവര്‍ പറയുന്നു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന നടിയിപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ്. നിവിന്‍ പോളിയുടെ അമ്മ വേഷമാണ് ചിത്രത്തില്‍ ശാന്തി കൃഷ്ണ അവതരിപ്പിക്കുക.