ദൃശ്യത്തിന്റെ സമയത്ത് ജീത്തു സാറാണ് ഒരു ത്രെഡ് പറയുന്നത്. എനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണം. കുറേ കാലമായുള്ള എന്റെ ആഗ്രഹമാണ് അതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വളരെ ആധികാരികമായി എടുക്കുന്ന ചിത്രമായിരിക്കണോ എന്ന് ഞാൻ സാറിനോട് ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടിയും നൽകി, എന്നാൽ അത് വളരെ ബോറായിരിക്കും എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.
അത്തരമൊരു ചിത്രം വളരെ ഡ്രൈ ആയിരിക്കുമെന്നും പറഞ്ഞു. ഒരു എന്റർടൈൻമെന്റ് പാക്കേജിൽ അതിനെ ഉണ്ടാക്കിയെടുക്കുക പ്രയാസമാണ്. എങ്കിലും ഒരു കോർട്ട് റൂം ഡ്രാമയിൽ പങ്ക് ചേരാൻ എനിക്ക് സന്തോഷമേയുള്ളൂ.
കാരണം അതെന്റെ ഏരിയ ആണ്. ഞാൻ വലിയ എഴുത്തുകാരിയല്ല, എനിക്ക് എഴുതി പരിചയവുമില്ല എന്നായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ റിയലിസ്റ്റിക്കായി എടുക്കാമെന്നും, ഞാൻ കൂടെയുണ്ടല്ലോ എന്നുമായിരുന്നു ജീത്തു സാറിന്റെ മറുപടിയെന്നു ശാന്തി മായാദേവി പറഞ്ഞു.