സര്‍ജറിക്ക് കയറുന്ന സമയത്താണ് ലിയോയിലേക്കുള്ള വിളിയെന്ന് ശാന്തി മായാദേവി. ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട് ആ മൊബൈല്‍ അപ്പോള്‍ എടുത്തില്ലായിരുന്നെങ്കിലോ എന്ന്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഒരു വക്കീലിനെ വേണം. നോക്കുമ്പോള്‍, ജോര്‍ജുകുട്ടിയുടെ വക്കീല്‍ എന്ന ഫെയിം ഉണ്ട് എനിക്ക്.
അവര്‍ക്ക് കഥാപാത്രം ഏല്‍പ്പിക്കാം. ബിഹേവ് ചെയ്യും എന്ന് തോന്നിയിട്ടുണ്ടാകാം. ലിയോയില്‍ ആണെങ്കിലും വലിയ പെര്‍ഫോര്‍മന്‍സ് ഒന്നുമില്ല. പേരിന് ഒരു വക്കീല്‍ എന്നേ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം വിജയ്ക്കൊപ്പമാണ്.
ലിയോ ഷൂട്ടിന്റെ സമയത്ത് കോര്‍ട്ട് റൂം ഷൂട്ട് നടക്കുമ്പോള്‍ ആ സീനില്‍ ലോകേഷിനെ അസിസ്റ്റ് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നുണ്ട്. കോടതി സെറ്റിട്ട സമയത്ത് ഇത് ഇങ്ങനെ ഒക്കെ തന്നെയാണോ എന്നൊക്കെ അദ്ദേഹം എന്നോടു ചോദിച്ചു. അപ്പോള്‍ അതിന്റെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം ചോദിച്ചു, കോര്‍ട്ട് സ്വീക്വന്‍സില്‍ എന്നെ ഒന്ന് സഹായിക്കാമോ എന്ന്. എനിക്കത് വലിയ സന്തോഷമായിരുന്നു എന്ന് ശാന്തി മായാദേവി പറഞ്ഞു.