മലയാളികളുടെ പ്രിയതാരമാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം വിവാഹമോചനത്തിനു ശേഷം സിനിമയില്‍ തിരികെയെത്തി ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള്‍ തീര്‍ക്കാനും താരത്തിനായി.
തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകന് ശാന്തിവിള ദിനേശ് മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.
ദിലീപ് തെറ്റ് ചെയ്യുമെന്ന് താന്‍ ഒരിക്കലും വിശ്വസിക്കില്ല. അമ്മയേയും സഹോദരിയേയുമൊക്കെ പൊന്നുപോലെയാണ് അദ്ദേഹം നോക്കുന്നതെന്നും കാണുന്നവരെല്ലാം കൊതിച്ചുപോകുമെന്നും മഞ്ജുവുമായി വേര്‍പിരിയാമെന്ന് ആദ്യം തീരുമാനിച്ചത് ദിലീപായിരുന്നുവെന്നും സംവിധായകന് പറയുന്നു.
എല്ലാവരും കരുതുന്നത് പോലെ കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്അല്ല ദിലീപ് മഞ്ജുവിനെ ഉപേക്ഷിച്ചതെന്നും തന്റെ പേരില്‍ പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നതെന്നും തെറ്റ് മനസ്സിലാക്കി മഞ്ജു ഒത്തുപോകാന്‍ തയ്യാറായിരുന്നുവെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ദിലീപെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ദിലീപ് കാവ്യയോട് ചെയ്തത് വലിയ കാര്യമാണ്. തനിക്ക് എപ്പോഴും ദിലീപിനോട് ബഹുമാനം മാത്രമാണെന്നും നല്ലൊരു വ്യക്തിയാണ് ദിലീപെന്നും ശാന്തിവിള ദിനേശ് പറയുന്നു.