കളിപ്പിച്ച് രസിപ്പിച്ച് ആവസാനം കളിക്കുന്നവരെ നിര്‍ബന്ധിച്ച് മരണത്തിലേയ്ക്ക് തള്ളിവിടുന്ന ഗെയിമാണ് ബ്ലൂ വെയ്ല്. കേരളത്തിലും അതിഭീകരമായ രീതിയില്‍ ഈ കളി പിടിമുറുക്കിയിരിക്കുന്നു എന്നത് ഭയാശങ്കകളോടെയാണ് മലയാളികള്‍ ശ്രവിച്ചത്.
എങ്ങനെ ഈ ഗെയിമിന്റെ പിടിയില്‍ നിന്ന് മലയാളി യുവത്വത്തെ രക്ഷിക്കാം, എങ്ങനെ ഈ കളിയെ കേരളത്തില്‍ നിന്നകറ്റാം എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ രക്ഷിതാക്കളും അധികാരികളും പോലീസുമെല്ലാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഈയവസരത്തിലാണ് ബ്ലൂ വെയ്ല് എന്ന കൊലയാളി ഗെയിമിന്റെ പിടിയില്‍ നിന്ന് രക്ഷപെടാനുള്ള വഴിയുമായി ശ്രീമാന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.
ഉപദേശം മറ്റൊന്നുമല്ല, ഗെയിമിന്റെ പിറകെ പോവാതെ യൂട്യൂബില്‍ തന്റെ സിനിമയിലെ പാട്ടുകളും സിനിമകളും ലീലാവിലാസങ്ങളും കണ്ടും പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിച്ചും പരസ്പരം പറഞ്ഞ് രസിച്ചിരിക്കുക.
ഇവിടെ നമുക്ക് ഉത്തരവാദിത്വങ്ങള്‍ ചെയ്ത്- ചെയ്ത് ജീവിക്കാനേ സമയമില്ല…മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എല്‍.കെ.ജിയില്‍ പഠിക്കുമ്പോഴെ വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തി വളര്‍ത്തിക്കൂടെ…എന്നും ചോദിക്കുന്നുണ്ട് സന്തോഷ് പണ്ഡിറ്റ്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
Blue whale എന്നൊരു ഗെയിം കളിച്ച് കുറേ പേര് ആത്മഹതൃ ചെയ്യുന്നു എന്നു കേള്‍ക്കുന്നു…കഷ്ടം ഇവര്‍ക്കൊക്കെ Santhosh Pandit ന്റെ പാട്ടുകള്‍ YouTube ല്‍ കണ്ടും ,സിനിമകള്‍ കണ്ടും, അദ്ദേഹത്തിന്റെ വീരസാഹസിക കഥകളും, ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിച്ചൂടെ… കൂടെ പഴയ എന്റെ കുറേ Facebook post വായിച്ചാല്‍ ബഹു കേമം… ഇവിടെ നമ്മുക്ക് ഉത്തരവാദിത്വങ്ങള്‍ ചെയ്ത് ചെയ്ത് ജീവിക്കാനേ സമയമില്ല…മക്കള്‍ക്ക് smartphone ഉം , മറ്റും LKG യില്‍ പഠിക്കുമ്പോഴെ വാങ്ങി കൊടുക്കുന്ന parents ന് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോദ്ധ്യപ്പെടുത്തി വളര്‍ത്തിക്കൂടെ…(വിനാശകാലേ വിപരീത ga me) ദയവു ചെയ്ത് medias (ചാനലുകാര് പ്രത്യേകിച്ചും ) ഇതീന് വാര്‍ത്താ പ്രാധാന്യം കൊടുക്കരുതേ….ഇപ്പോള്‍ തുടങ്ങും രാത്രി ചര്‍ച്ച…game കളിച്ചവരുടെ രസകരമായ experience സഹിതം…(സുഖക്കുറവുള്ളതിനാല് comment \v reply പ്രതീക്ഷിക്കരുത്… ഏമാല കാരണം suicide ഉണ്ടാകുന്നു എന്ന വാര്‍ത്ത കേട്ട് വിഷമിച്ചാണ് തീരെ വയ്യാതേയും ഇത്രയും type ചെയ്തത്..bed rest ആണേ വയ്യ….) എല്ലാവര്ക്കും നല്ലത് വരട്ടെ…