കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ പുതുച്ചേരിക്കെതിരെ കർണാടകയുടെ ഗോൾ മഴ. കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത ഏഴ് ഗോളിന് കർണാടക പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ നാലും രണ്ടാം പകുതിയിൽ മൂന്നും ഗോളുകളാണ് പുതുച്ചേരി പോസ്റ്റിൽ കർണാടക നിക്ഷേപിച്ചത്.
ജയത്തോടെ കര്‍ണാടക ഫൈനല്‍റൗണ്ട് സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് എയില്‍ വ്യാഴാഴ്ച വൈകുന്നേരം 3.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ തമിഴ്നാട് ആന്ധ്രപ്രദേശിനെ നേരിടും. കേരളത്തോട് ആദ്യകളിയില്‍ തോല്‍വിയേറ്റുവാങ്ങിയ ആന്ധ്രയ്ക്ക് ഗ്രൂപ്പില്‍ മുന്നേറാന്‍ ജയം അനിവാര്യമാണ്.