രാഹുൽ നയിക്കും; 13 പുതുമുഖങ്ങൾ

കോ​​ഴി​​ക്കോ​​ട്: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. പ​​രി​​ച​​യ സ​​മ്പ​​ത്തും യു​​വ​​ത്വ​​വും സ​​മ​​ന്വ​​യി​​പ്പിച്ചു​​ള്ള ഇ​​രു​​പ​​തം​​ഗ സം​​ഘം 72-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ കേ​​ര​​ള​​ത്തി​​നുവേ​​ണ്ടി പൊ​​രു​​തും. നാ​​ല് സ​​ന്തോ​​ഷ് ട്രോ​​ഫി​​ക​​ളി​​ല്‍ കേ​​ര​​ള​​ത്തി​​നാ​​യി ബൂ​​ട്ട​​ണി​​ഞ്ഞ തൃ​​ശൂ​​രി​​ന്‍റെ എ​​സ്ബി​​ഐ താ​​രം രാ​​ഹു​​ല്‍ വി.​​രാ​​ജാ​​ണ് ക്യാ​​പ്റ്റ​​ന്‍.

ക​​ഴി​​ഞ്ഞ സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ കേ​​ര​​ള​​ത്തി​​നുവേണ്ടി ക​​ളി​​ച്ച തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ എ​​സ്.​​ സീ​​സ​​ണാ​​ണ് ഉ​​പ​​നാ​​യ​​ക​​ന്‍ . ഇ​​വ​​രെ കൂ​​ടാ​​തെ ക​​ഴി​​ഞ്ഞ സ​​ന്തോ​​ഷ് ട്രോ​​ഫി ക​​ളി​​ച്ച ലി​​ജോ, അ​​ജ്മ​​ല്‍, മു​​ഹ​​മ്മ​​ദ് പ​​റ​​ക്കോ​​ട്ടി​​ല്‍ , ശ്രീ​​രാ​​ഗ് എ​​ന്നി​​വ​​ര്‍ ഇ​​ത്ത​​വ​​ണ​​യും ടീ​​മി​​ല്‍ ഇ​​ടം നേ​​ടി.

മൂ​​ന്ന് സ്ട്രൈ​​ക്ക​​ര്‍​മാ​​രാ​​ണ് ടീ​​മി​​ലു​​ള്ള​​ത്. സ​​ജി​​ത് പൗ​​ലോ​​സ് (എ​​സ്ബി​​ഐ), വി.​​കെ. അ​​ഫ്ദ​​ല്‍ (മ​​മ്പാ​​ട് എം​​ഇ​​എ​​സ്), അ​​നു​​രാ​​ഗ് (അ​​ണ്ട​​ര്‍ 21). ഗോ​​ള്‍​കീ​​പ്പ​​ര്‍​മാ​​രാ​​യി വി.​​ മി​​ഥു​​ന്‍ (എ​​സ്ബി​​ഐ), എ​​സ്.​​ അ​​ജ്മ​​ല്‍, അ​​ഖി​​ല്‍ സോ​​മ​​ന്‍ (ഇ​​രു​​വ​​രും കെ​​എ​​സ്ഇ​​ബി)​​എ​​ന്നി​​വ​​ർ ഇ​​ടം നേ​​ടി.

എ​​സ്ബി​​ഐ താ​​ര​​ങ്ങ​​ളാ​​യ എ​​സ്.​​ലി​​ജോ, രാ​​ഹു​​ല്‍ വി.​​ രാ​​ജ്, കേ​​ര​​ള പോ​​ലീ​​സി​​ലെ വി​​ബി​​ന്‍ തോ​​മ​​സ്, വി.​​ജി. ശ്രീ​​രാ​​ഗ്, ഫാ​​റൂ​​ഖ് കോ​​ള​​ജി​​ന്‍റെ മു​​ഹ​​മ്മ​​ദ് ശ​​രീ​​ഫ്, ജി​​യാ​​ദ് ഹ​​സ​​ന്‍ (എ​​വ​​ര്‍​ഗ്രീ​​ന്‍ മ​​ഞ്ചേ​​രി), ജ​​സ്റ്റി​​ന്‍ ജോ​​ര്‍​ജ് (അ​​ണ്ട​​ര്‍ 21) എ​​ന്നി​​വ​​രാ​​ണ് ഡി​​ഫ​​ന്‍​ഡ​​ര്‍​മാ​​ര്‍. മി​​ഡ്ഫീ​​ല്‍​ഡി​​ലേ​​ക്ക് അ​​ണ്ട​​ര്‍ 21 താ​​ര​​ങ്ങ​​ളാ​​യ കെ.​​പി.​​ രാ​​ഹു​​ല്‍ , വി.​​എ​​സ്.​​ ശ്രീ​​ക്കു​​ട്ട​​ന്‍, എം.​​എ​​സ്. ജി​​തി​​ന്‍ , എ​​സ്ബി ഐ ​​താ​​രം വി ​​എ​​സ്. സീ​​സ​​ണ്‍, മു​​ഹ​​മ്മ​​ദ് പ​​റ​​ക്കോ​​ട്ടി​​ല്‍ (കെ​​എ​​സ്ഇ​​ബി), ജി.​​ ജി​​തി​​ന്‍ (ക്രൈ​​സ്റ്റ് കോ​​ള​​ജ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട), ബി.​​എ​​ല്‍. ഷം​​നാ​​സ് (സെ​​ന്‍​ട്ര​​ല്‍ എ​​ക്സൈ​​സ്) എ​​ന്നി​​വ​​രെ​​യാ​​ണ് എടുത്തിരിക്കു​​ന്ന​​ത്.

സ​​തീ​​വ​​ന്‍ ബാ​​ല​​നാ​​ണ് കോ​​ച്ച്. അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ചാ​​യി ബി​​ജേ​​ഷ് ബെ​​ന്നി​​യെ തെര​​ഞ്ഞെ​​ടു​​ത്തു. അ​​രു​​ണ്‍ എ​​സ്. മ​​നോ​​ജി​​നെ ടീം ​​ഫി​​സി​​യോ​​യാ​​യും സി.​​സി. ആ​​സി​​ഫി​​നെ ടീം ​​മാ​​നേ​​ജ​​രാ​​യും നി​​യ​​മി​​ച്ചു. റി​​സ​​ർ​​വ് താ​​ര​​ങ്ങ​​ളാ​​യി അ​​ഞ്ച് പേ​​ര്‍​ക്ക് കൂ​​ടി അ​​വ​​സ​​രം ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.​

​​വ​​ലി​​യ പ്ര​​തീ​​ക്ഷ​​യാ​​ണ് ഇ​​ത്ത​​വ​​ണ ടീ​​മി​​നു​ള്ള​​തെ​​ന്ന് കേ​​ര​​ള ഫു​​ട്ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു. ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ത​​മി​​ഴ്നാ​​ടി​​ന്‍റെ ഭാ​​ഗ​​ത്ത് നി​​ന്നാ​​ണ് വ​​ലി​​യ വെ​​ല്ലു​​വി​​ളി പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഓ​​രോ മ​​ത്സ​​ര​​വും നി​​ര്‍​ണാ​​യ​​ക​​മാ​​ണെ​​ന്ന് ക്യാ​​പ്റ്റ​​ന്‍ രാ​​ഹു​​ലും കോ​​ച്ച് സ​​തീ​​വ​​ന്‍ ബാ​​ല​​നും വാ​​ര്‍​ത്താസമ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

ആദ്യ മത്സരം 18ന്

കോ​​ഴി​​ക്കോ​​ടുനി​​ന്ന് ഇ​​ന്ന് കൊ​​ച്ചി​​യി​​ലേ​​ക്ക് തി​​രി​​ക്കു​​ന്ന ടീം ​കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ റി​​സ​​ർ​​വ് ടീം ​​അ​​ട​​ക്കം ര​​ണ്ട് ടീ​​മു​​ക​​ളു​​മാ​​യി സൗ​​ഹൃ​​ദ, പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ന് ശേ​​ഷം 14ന് ​​ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്ക് തി​​രി​​ക്കും.

ത​​മി​​ഴ്നാ​​ട്, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ആ​​ന്‍​ഡ​​മാ​​ന്‍ ആൻഡ് നി​​ക്കോ​​ബാ​​ര്‍ എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പം ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് കേ​​ര​​ള​​മു​​ള്ള​​ത്. 18ന് ​​ആ​​ന്ധ്ര​​പ്ര​​ദേ​​ശു​​മാ​​യാ​​ണ് ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ സെ​​മി​​ഫൈ​​ന​​ലി​​സ്റ്റാ​​യ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. 20ന് ​​ആ​​ൻ​​ഡ​​മാ​​ന്‍ ആൻഡ് നി​​ക്കോ​​ബാ​​റു​​മാ​​യും 22ന് ​​ത​​മി​​ഴ്നാ​​ടു​​മാ​​യും മാ​​റ്റു​​ര​​ക്കും.

Related posts