തിരുവനന്തപുരം: സന്തോഷ് ട്രോഫിയില്‍ കേരളത്തെ പി. ഉസ്മാന് നയിക്കും. കേരളാ പോലീസിന്റെ ഫിറോസ് കളത്തിങ്കലാണ് വൈസ് ക്യാപ്ടന്. മലപ്പുറം സ്വദേശിയായ ഉസ്മാന് എസ്ബിടി താരമാണ്. ടൂര്‍ണമെന്റിനുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ 16 പേര് 23 വയസില്‍ താഴെ പ്രായമുള്ളവരും ഇവരില്‍ തന്നെ 11 പേര് പുതുമുഖങ്ങളുമാണ്. ഏഴുതവണ കേരളത്തിനുവേണ്ടി ജഴ്സി അണിഞ്ഞ ഷിബിന്‍ ലാലാണ് ഏറ്റവും സീനിയര്‍ താരം. ക്യാപ്ടന് ഉസ്മാന് ഇത് അഞ്ചാം വട്ടമാണ് കേരളത്തിനായി കുപ്പായമണിയുന്നത്.
ടീമില്‍ ഇടം പിടിച്ച അഞ്ചു താരങ്ങള്‍ കോളജ് വിദ്യാര്‍ഥികളാണ്. മുന്‍ രാജ്യാന്തര താരവും എസ്.ബി.ടിയുടെ പരിശീലകനുമായ വി.പി.ഷാജിയാണ് ടീമിെന്റ മുഖ്യപരിശീലന്‍. ജനുവരി അഞ്ചുമുതലാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കോഴിക്കോട്ട് ആരംഭിക്കുക. കേരളത്തിന്റെ ആദ്യ മത്സരം പുതുച്ചേരിക്കെതിരെയാണ്.
കേരള ടീം
1. വി. മിഥുന് (എസ്ബിടി, ഗോള്‍കീപ്പര്‍, കണ്ണൂര്‍)
2. ഹജ്മല്‍ (കെഎസ്ഇബി, ഗോള്‍കീപ്പര്‍, പാലക്കാട്)
3. എസ.മെല്ബിന്് (കേരളാ പോലീസ്, ഗോള്‍കീപ്പര്‍, തിരുവനന്തപുരം)
4. എം. നജീഷ് (പ്രതിരോധം, വാസ്കോ ഗോവ, കാസര്‍കോട്)
5. എസ്.ലിജോ (പ്രതിരോധം, എസ്ബിടി,തിരുവനന്തപുരം)
6. രാഹുല്‍ വി രാജ് (പ്രതിരോധം, എസ്ബിടി, തൃശൂര്‍)
7. നൗഷാദ് (പ്രതിരോധം, ബസേലിയസ് കോളജ് കോട്ടയം)
8. വി.ജി ശ്രീരാഗ് (പ്രതിരോധം, എഫ് സി കേരള തൃശൂര്‍)
9. എസ്.ശീശന്‍ (മധ്യനിര, എസ്ബിടി, തിരുവനന്തപുരം)
10. വി.കെ.ഷിബിന്‍ലാല്‍ (എസ്ബിടി, മധ്യനിര, കോഴിക്കോട്്)
11. മുഹമ്മദ് പറക്കൊട്ടില്‍ (മധ്യനിര, കെഎസ്ഇബി, പാലക്കാട്)
12. ജിഷ്ണു ബാലകൃഷ്ണന് (മധ്യനിര, എന്‍എസ്എസ് കോളജ് മഞ്ചേരി, മലപ്പുറം)
13. നെറ്റോ ബെന്നി (മധ്യനിര, യൂണിറ്റി സോക്കര്‍, ഇടുക്കി)
14. അനന്ദു മുരളി (മധ്യനിര, ബസേലിയോസ് കോട്ടയം)
15. അഷറുദ്ദീന് (മധ്യനിര, എസ്എസ് കോളജ് അരീക്കോട്, മലപ്പുറം)
16. പി. ഉസ്മാന് (മുന്നേറ്റനിര, എസ്ബിടി മലപ്പുറം)
17. ജോബി ജെസ്റ്റിന് (മുന്നേറ്റനിര, കെഎസ്ഇബി, തിരുവനന്തപുരം)
18. എല്‍ദോസ് ജോര്‍ജ് (മുന്നേറ്റനിര, എസ്ബിടി, ഇടുക്കി)
19. ഫിറോസ് കളത്തിങ്കല്‍ (മുന്നേറ്റനിര, കേരളാ പോലീസ്,മലപ്പുറം)
20. സഹല്‍ അബ്ദുല്‍ സമദ് (മുന്നേറ്റ നിര, എസ്എന്‍ കോളജ് കണ്ണൂര്‍)