കോട്ടയം നഗരത്തിന്റെ സമീപപ്രദേശമായ കടുവാക്കുളം കവലയുടെ അരുമയായിരുന്ന നായയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു നാട്ടുകാര്‍. വ്യാപാരികള്‍ക്കും ഓട്ടോറിക്ഷക്കാര്ക്കുമെല്ലാം അരുമയും സഹായിയുമായിരുന്നു നായ.
“സന്തോഷ് മോന്’ എന്നാണ് അവര്‍ നായയ്ക്കു പേരിട്ടിരുന്നത്. ഇന്നലെ നായ ചത്തതോടെയാണ് സ്നേഹം പ്രകടിപ്പിക്കാന്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ചത്.
കവലയില്‍ രാത്രി പത്രമെടുക്കാന്‍ വരുന്ന ഏജന്റുമാര്‍ക്കു കാവലായി “സന്തോഷ്മോന്’ ഉണ്ടാകുമായിരുന്നു. അതുപോലെ മാലിന്യവും മറ്റും വലിച്ചെറിയാന്‍ വരുന്നവരുടെ പേടിസ്വപ്നംകൂടിയായിരുന്നു ഈ നായ.