ബംഗളൂരു: വിവാഹ വാഗ്ദാനംചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കന്നഡ നടൻ സന്തോഷിനെതിരേ പോലീസ് കേസെടുത്തു. ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷിനെതിരേ മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസുകാരിയാണു പരാതി നൽകിയത്.
സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തതെന്നു പറയുന്നു. തുടർന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു.
അതിനിടെ നടൻ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതു ചോദ്യംചെയ്തതിനു സന്തോഷ് മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.