തിരുവനന്തപുരം: വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി സന്തോഷിനെതിരെ കുടുതൽ പരാതികൾ .
നഗരത്തിലെ വനിതാ ഹോസ്റ്റലിൽ കടന്ന് കയറി ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാളാണെന്ന പരാതിയുയർന്നു.
2021 ഡിസംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഹോസ്റ്റലിനകത്ത് അതിക്രമിച്ച് കയറി പുലർച്ചെ ഒരാൾ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ഉണ്ടായി.
ഹോസ്റ്റൽ അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതിയെ കണ്ടെ ത്താനായിരുന്നില്ല.
മ്യൂസിയത്ത് യുവതിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്ത് വന്നതോടെ ഹോസ്റ്റലിലെ അന്തേവാസികൾ ഇയാളെ തിരിച്ചറിയുകയും ഈ വിവരം പോലീസ് സംഘത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഈ കേസുമായി മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലെ ടെറസിന് മുകളിൽ രഹസ്യമായി രാത്രിയിൽ തങ്ങുകയും അവരുടെ അടിവസ്ത്രങ്ങൾ എടുക്കുകയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇയാൾ ചെയ്തിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്.
പലരും അപമാനത്താൽ ഈ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. കുറവൻകോണം പ്രദേശത്തെ വീടുകളാണ് ഇയാൾ കടുതലായി കൃത്യത്തിന് നിരീക്ഷിച്ചിരുന്നത്.