താനീനി സിനിമ ചെയ്യരുത്…! സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിച്ച് മിമിക്രിതാരങ്ങള്‍; ശ്രീകണ്ഡന്‍ നായര്‍ ഷോയെ വിമര്‍ശിച്ച് പ്രേക്ഷകര്‍; വിശദീകരണവുമായി അവതാരകന്‍

Santhosh1ഫ്ളവേഴ്‌സ്‌ ചാനലിന്റെ ശ്രീകണ്ഡന്‍ നായര്‍ഷോയില്‍ സന്തോഷ് പണ്ഡിറ്റ് മിമിക്രി താരങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേര്‍ന്ന് കളിയാക്കാന്‍ മറ്റു മിമിക്രി താരങ്ങള്‍ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്. ഇതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയരുന്നത്. പ്രതിഷേധം അതിരുവിട്ടതോടെ അവതാരകനായ ശ്രീകണ്ഡന്‍ നായര്‍ ഫേസ്ബുക്കില്‍ വിശദീകരണവുമായെത്തുകയും ചെയ്തു.

ഫഌവേഴ്‌സ് ടിവിയില്‍ മികച്ച രീതിയില്‍ പോകുന്ന പരിപാടിയാണ് ശ്രീകണ്ഡന്‍ നായര്‍ ഷോ. ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന ഹിറ്റ് പരിപാടിയുടെ ബുദ്ധികേന്ദ്രമായിരുന്ന ശ്രീകണ്ഡന്‍ നായര്‍ തന്നെയാണ് ഇതിലും അവതാരകനായെത്തുന്നത്. ഓണത്തിനുശേഷം വന്ന എപ്പിസോഡില്‍ മിമിക്രി താരങ്ങളായിരുന്നു അതിഥികള്‍. കൂട്ടത്തില്‍ സന്തോഷ് പണ്ഡിറ്റും. പതിവുപോലെ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും കേന്ദ്രബിദ്ധുവായി പണ്ഡിറ്റ് മാറി. മറ്റു മിമിക്രി താരങ്ങള്‍ അസഹിഷ്ണുക്കളെപ്പോലെ സന്തോഷിനെ കടന്നാക്രമിക്കുന്നതാണ് ഷോയിലുടനീളം കണ്ടത്. മിമിക്രി രംഗത്ത് 30 വര്‍ഷം പിന്നിട്ട ഏലൂര്‍ ജോര്‍ജ് അടക്കമുള്ളവരാണ് പണ്ഡിറ്റിന്റെ മേല്‍ കടന്നാക്രമണം നടത്തുന്നത്. പരിപാടിയുടെ ഒരു ഘട്ടത്തില്‍ മറ്റു മിമിക്രിക്കാര്‍ക്കെതിരേ സന്തോഷ് പൊട്ടിത്തെറിക്കുന്നുണ്ട്. താങ്കളുടെ വീട്ടിലെത്തി ഞങ്ങള്‍ പറയും ഇനിയൊരു സിനിമ സംവിധാനം ചെയ്യല്ലെന്ന് ഒരു മിമിക്രിക്കാരന്‍ പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ഷോ ചാനലില്‍ വന്നതിനുശേഷം മിമിക്രി താരങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രേക്ഷകന്‍ ഇട്ട കുറിപ്പ് ഇങ്ങനെ- ‘എന്ത് കൗണ്ടര്‍ ആണെങ്കിലും ഒരാളെ വിളിച്ചു വരുത്തി കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് ശരിയല്ല. മിമിക്രി കലാകാരന്‍മാരോടുണ്ടായിരുന്ന ഇഷ്ടവും ബഹുമാനവുമൊക്കെ ഇതോടെ പോയിക്കിട്ടി. ഒരാളെ നിങ്ങള്‍ പരിഹസിക്കുമ്പോള്‍ സ്വയം പരിഹാസ്യരാകുന്നത് നിങ്ങള്‍ തന്നെയാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ സെന്‍സര്‍ ചെയ്തു ഇറങ്ങുന്നത് തന്നെയാണ്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്ത ചിത്രങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന ഈ കാലഘട്ടത്തില്‍ സെന്‍സര്‍ ചെയ്തു വരുന്ന ഈ സിനിമ താല്‍പ്പര്യം ഉള്ളവര്‍ മാത്രം കാണട്ടെ. നിങ്ങളുടെ യൂട്യൂബ് ചാനലില്‍ ഈ എപ്പിസോഡിന്റെ ചുവട്ടില്‍ വന്ന കമന്റുകള്‍ വായിച്ചു നോക്ക്. പ്രേക്ഷകര്‍ക്ക് ആരാണ് ശരിയെന്നു തോന്നിയതെന്ന് നിങ്ങള്‍ക്ക് മനസിലാകും. അതുപോലെ തന്നെ മുന്‍ എപ്പിസോഡുകളുടെ വ്യൂവും ഈ എപ്പിസോഡിന്റെ വ്യൂവും താരതമ്യം ചെയ്യുക’. ഇതുപോലെ നിരവധി പേരാണ് മിമിക്രി താരങ്ങള്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.

വിമര്‍ശനങ്ങള്‍ ചാനലിനെതിരേയും വന്നതോടെയാണ് ചാനല്‍ ഹെഡ് കൂടിയായ ശ്രീകണ്ഡന്‍ നായര്‍ ഫേസ്ബുക്കില്‍ വിശദീകരണക്കുറിപ്പിട്ടത്. വിശദീകരണം ഇങ്ങനെ- ‘ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ സന്തോഷ് പണ്ഡിറ്റിനെ അവഹേളിച്ചു എന്ന തരത്തില്‍
ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി. ഒരു കാര്യം വ്യക്തമാക്കട്ടെ. വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്റെ അജണ്ടയല്ല. കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ഈ ഷോയുടെ ഉദ്ദേശം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത്
മാത്രമായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അതില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന് ഇത്തരം കഴിവുണ്ടെന്ന ബോധ്യത്തോടെയാണ്. പരസ്പരം അറിയുന്നവര്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ ഏറ്റുമുട്ടിയത് നിര്‍ദോഷമായ തമാശകളുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമാണ്. ദയവായി ഈ കോമഡി ഷോയെ ഇന്ത്യാ – പാക് യുദ്ധത്തിന്റെ തലത്തില്‍ നിന്ന് അപഗ്രഥിച്ചു തല പുണ്ണാക്കരുതേയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Related posts