കേന്ദ്ര സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്ന് കേരളം എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്.
കേന്ദ്രം എല്ലാ എംപിമാരുടെയും പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും ശമ്പളം 30% ഒരു വര്‍ഷത്തേക്ക് വെട്ടി കുറച്ചു.
എന്തിന് എംപി ഫണ്ട് വരെ ഒഴിവാക്കി. ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായിയെന്ന് പണ്ഡിറ്റ് പറയുന്നു.
എക്കാലവും കര്‍ണാടകയുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കാമെന്ന വിചാരം വച്ചു പുലര്‍ത്തരുതെന്നും കേരളം വന്‍തോതില്‍ കൃഷി തുടങ്ങിയില്ലെങ്കില്‍ സംഗതി കൈവിട്ടുപോകുമെന്നും പണ്ഡിറ്റ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം പങ്കുവെച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം കേരള സർക്കാർ കേന്ദ്രത്തിൻ്റെ മാതൃക പിന്തുടരണം. കേന്ദ്രം എല്ലാ MP മാരുടേയും, പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും ശമ്പളം 30% ഒരു വ൪ഷത്തേക്ക് വെട്ടി കുറച്ചു.
എന്തിന് MP fund ഉം ഒഴിവാക്കി. ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായ്. കൊറോണാ കാലത്ത് തകരുന്ന ഇന്ത്യ൯ സാമ്പത്തിക വ്യവസ്ഥക്ക് ഈ 9,000 കോടി വലിയ മുതല്കൂട്ടാകും.
കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും MLA മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്ടേയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കും.
ഓരോ ദിവസവും കിട്ടുന്ന ദിവസ വേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും. അത് കൊണ്ട് തന്നെ ലോക്ക് ഡൗൺ കാലത്ത് അവർക്ക് ജോലിയും ഇല്ല കൂലിയും ഇല്ല.
കഴിഞ്ഞ പ്രളയത്തില് “കേരളത്തിന്ടെ സൈന്യം” എന്നൊക്കെ പറഞ്ഞ് വാക്കുകള് കൊണ്ട് മാത്രം സുഖിപ്പിച്ച മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികളും, ഓട്ടോ തൊഴിലാളികളും, മറ്റു കൂലി പണിക്കാരും etc etc മൊത്തം കഷ്ടപ്പാടിലാണേ..ആത്മാഭിമാനം കൊണ്ട് പലരും ദാരിദ്രം പുറത്ത് പറയുന്നില്ല.
പ്രവാസികളില് ലക്ഷ കണക്കിന് ആളുകള്ക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ കുടുംബവും ദുരിതത്തിലാണ്.
(ഇന്ന് കേരളത്തില് 3 നേരവും ഭക്ഷണം നല്ല രീതിയിര് കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള് ഒഴിച്ച് ബാക്കി കൂലി പണിക്കാരെല്ലാം കഷ്ടപ്പാടിലാണ്).
കാസ൪ഗോഡ് ഇനിയെങ്കിലും നിലവാരമുള്ള ചില ആശുപത്രികള് ഉടനെ ആരംഭിക്കണം. എന്നും ക൪ണ്ണാടകയെ മാത്രം ആശ്രയിച്ച്, അവരുടെ ഔദാര്യത്തില് ജീവിക്കാനാകില്ല.
അതോടൊപ്പം പച്ചക്കറിയും , കാ൪ഷിക ജോലിയും വലിയ തോതില് കേരളം തുടങ്ങണം. അല്ലെങ്കില് ക൪ണ്ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങള് ഭാവിയില് കേരളത്തോട് നിസ്സഹകരണം ചെയ്ത് സാധനങ്ങളൊന്നും കേരളത്തിലേക്ക് തരില്ല എന്നു പറഞ്ഞാല് മലയാളികള് പട്ടിണി കിടക്കും..നോക്കിക്കോ..മനുഷ്യനും, വിനിമയത്തിനായി മനുഷ്യനുണ്ടാക്കിയ പണത്തിനും വിലയില്ലാത്ത കാലമാണ് വരാൻ പോകുന്നത്…
വല്ലതും തിന്നണമെങ്കില് ദുരഭിമാനവും, 100% സാക്ഷരതയും ഒക്കെ മാറ്റി വെച്ച് കൃഷി തുടങ്ങിക്കോ…(വാല് കഷ്ണം….ഈ കൊറോണാ കാലത്ത്, ഗൾഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തിൽ ബംഗാളി ആയി കിടക്കുന്നത് ആയിരുന്നു)Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം. പണ്ഡിറ്റ് ഡാ…)