ഡിസംബര്‍ 21 ന് കേരളത്തില്‍ ഒരു കൊടുങ്കാറ്റടിക്കും, പേര് മാസ്റ്റര്‍പീസ്! സിനിമാക്കാരാരും തങ്ങളുടെ സിനിമയുംകൊണ്ട് വന്നേക്കരുത്, ഒലിച്ചുപോവും; പുതിയ ചിത്രത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നു

ഇന്ന് മലയാളത്തിലെ ഏതൊരു സൂപ്പര്‍താരത്തെയുമെന്നപോലെ പ്രശ്‌സതനാണ് സന്തോഷ് പണ്ഡിറ്റ്. ആദ്യകാലങ്ങളിലൊക്കെ ഒരു കോമാളി കഥാപാത്രമായാണ് സന്തോഷ് പണ്ഡിറ്റിനെ കണ്ടിരുന്നതെങ്കിലും മമ്മൂട്ടി നായകനായി പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റര്‍പീസ് എന്ന ചിത്രത്തില്‍ പ്രധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടി അതിയായ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ആത്മവിശ്വാസം പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു. മലയാളത്തിന്റെ സകല റെക്കോര്‍ഡുകളും മാസ്റ്റര്‍പീസ് തകര്‍ക്കുമെന്നും റെക്കോര്‍ഡുകളുടെ നെറുകയില്‍ ഇനി മമ്മൂട്ടി എന്ന പേര് മാത്രമേ കാണുവുള്ളെന്നുമാണ് പണ്ഡിറ്റ് പറയുന്നത്.

മക്കളേ,
കേരളത്തില്‍ Dec 21 ന് ഓഖി കൊടുങ്കാറ്റിനേക്കാള്‍ വേഗതയില്‍
,ശക്തിയില്‍ ഒരുഗ്രന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും..’Masterpiece ‘ എന്നാണ് ആ കൊടുങ്കാറ്റിന്റെ പേര്…..ആ സിനിമാ റിലീസായാല്‍ ‘പുലി മുരുകന്‍’ ,’ബാഹുബലി 2′ അടക്കം എല്ലാ സിനിമകളുടേയും ഇന്നോളം ഉണ്ടാക്കിയെടുത്ത Records എല്ലാം Simple ആയി തകരും….നോക്കിക്കോ….Record കളുടെ നെറുകയില്‍ ഇനി ഒരു പേരു മാത്രമേ കാണൂ….അത്. Masterpiece ന്റേതാകും…..ട്ടോ….

‘പുലി മുരുകന്‍’ എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാര്‍
തിരക്കഥ രചിച്ച, ‘ രാജാധി രാജ’ എന്ന super hit നുശേഷം അജയ് വാസുദേവ് സാര്‍ സംവിധാനം ചെയ്ത സിനിമയാണ്…’Masterpiece ‘…..വിനോദ് സാര്‍ camera….പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാര്‍…കൂടെ മ്മൂക്കയോടൊപ്പം ഞാനും…എന്റെ സമകാലിക New Generation നടന്മാരായ നിവീന്‍ പോളിക്കും, ദുല്‍ഖറിനു പൊലും ഇതുവരെ മമ്മൂക്കയോടൊപ്പം ഒരു role ചെയ്യുവാനുള്ള ഭാഗൃം കീട്ടിയിട്ടില്ല… അതു കൊണ്ടു തന്നെ ഞാന്‍ happy ആണ്…മറ്റു സിനിമാക്കാര്‍ക്കെല്ലാം free ആയിട്ടൊരു ഉപദേശം തരാം…. വെറുതേ ‘ Masterpiece ‘ ന്റെ കൂടെ നിങ്ങളുടെ സിനിമയൊന്നും
റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്….ആ അഗ്‌നിയില്‍ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും…പിന്നെ കരഞ്ഞിട്ടു കാരൃമില്ല….ബാക്കിയെല്ലാം ഈ സിനിമ റിലീസായതീനു ശേഷം നമ്മുക്കു പറയാം…

(വാല്‍ കഷ്ണം:- ഞാനീ ചിത്രത്തില്‍ അഭിനയിച്ചതു കൊണ്ടല്ല,
മറിച്ച് ഈ സിനിമയുടെ ഒന്നോൊന്നര trailer കണ്ടതു കൊണ്ടാണ്
ഇതൊരു മെഗാ ഹിറ്റാകും എന്നു ഞാന്‍ പ്രവചിച്ചത്…)

Related posts