സന്തോഷ് പണ്ഡിറ്റ് ഉണ്ടെങ്കില്‍ മാത്രമേ ചാനല്‍ പരിപാടിയിലേക്ക് വരികയുള്ളുവെന്ന് രഞ്ജിനി ഹരിദാസ് നിര്‍ബന്ധം പിടിച്ചതെന്തിന്? ആ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്

santhoshസോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം കല്യാണം കഴിപ്പിക്കപ്പെട്ടിട്ടുള്ള വ്യക്തികളിലൊരാളാണ് ടിവി അവതാരക രഞ്ജിനി ഹരിദാസ്. വരനാകട്ടെ സന്തോഷ് പണ്ഡിറ്റും. പല തട്ടിക്കൂട്ട് ബ്ലോഗുകളും വായനക്കാരെ ആകര്‍ഷിക്കാനായി നല്കുന്നതാകട്ടെ ഇരുവരും കല്യാണം കഴിച്ചെന്ന വാര്‍ത്തയും. അങ്ങനെ സോഷ്യല്‍മീഡിയയിലെ ദമ്പതികളായി മാറിയ ഇരുവരും കഴിഞ്ഞദിവസം ഒരു ചാനല്‍ഷോയില്‍ ഒന്നിച്ചു. പരിപാടിയിലേക്ക് രഞ്ജിനിയെ ക്ഷണിച്ചപ്പോള്‍ സന്തോഷ് പണ്ഡിറ്റ് കൂടി ഉണ്ടെങ്കിലേ താന്‍ വരികയുള്ളുവെന്ന് അവര്‍ പറഞ്ഞത്രേ.

എന്തുകൊണ്ടാണ് രഞ്ജിനി അങ്ങനെ ഒരു ഡിമാന്റ് വയ്ക്കാന്‍ കാരണം? അതിന് അവര്‍ക്ക് വ്യക്തമായ മറുപടിയുണ്ട്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത സന്തോഷ് പണ്ഡിറ്റുമായി സോഷ്യല്‍ മീഡിയയില്‍ തന്നെ പല പ്രാവശ്യം കല്യാണം കഴിപ്പിച്ചു. ആ ആളിനെ നേരിട്ട് കാണണം എന്ന ആഗ്രഹം കൊണ്ടാണ് രഞ്ജിനി ഇങ്ങനെ ഒരു ഡിമാന്റ് പറഞ്ഞതത്രെ. സന്തോഷ് പണ്ഡിറ്റ് മണ്ടനാണെന്ന് പറഞ്ഞാണ് പലരും അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കുന്നതും ചീത്ത വിളിയ്ക്കുന്നതും. എന്നാല്‍ അദ്ദേഹമൊരു ബുദ്ധിമാനാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് രഞ്ജിനി പറയുന്നു.

അടുത്തിടെ ഒരു ചാനല്‍പരിപാടിക്കിടെ സന്തോഷിനെ മിമിക്രി താരങ്ങള്‍ അപമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. മാത്രമല്ല, ഏലൂര്‍ ജോര്‍ജ് അടക്കമുള്ള മിമിക്രി താരങ്ങള്‍ ഇതിന്റെ പേരില്‍ വലിയ ട്രോളിംഗിന് വിധേയമാകുകയും ചെയ്തു. സോഷ്യല്‍മീഡിയയുടെ താരമായ സന്തോഷ് റിമി ടോമി അവതാരകയായ പരിപാടിയിലും തകര്‍ത്തുവാരി. രഞ്ജിനിയ്ക്കും സന്തോഷ് പണ്ഡിറ്റിനുമൊപ്പം റിമി ടോമിയും ചേര്‍ന്ന എപ്പോസോഡില്‍ ആദ്യം മുതല്‍ അവസാനം വരെ കൈയ്യടി നേടിയത് പണ്ഡിറ്റാണ്. ചാനല്‍ പരിപാടികളില്‍ പെട്ടന്ന് ക്ഷോഭിയ്ക്കുന്ന പണ്ഡിറ്റിനെയാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍, ഇവിടെ രഞ്ജിനിയും റിമിയും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നര്‍മത്തില്‍ കലര്‍ന്ന മറുപടിയാണ് സന്തോഷ് നല്‍കിയത്.

Related posts