കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിരവധി ആളുകളുടെ ജീവിതമാണ് ദുരിതത്തിലായത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ വന്നു ഭവിച്ചു.
ഏറെ നാളായി സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെയും സ്ഥിതി ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴിതാ താന്‍ സേവനപ്രവര്‍ത്തന രംഗത്ത് തിരിച്ചെത്തിയെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് പണ്ഡിറ്റ്.
പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
Dear facebook family, അങ്ങിനെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാ൯ വീണ്ടും രംഗത്ത് ഇറങ്ങി ട്ടോ..പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഒാട്ടോ തൊഴിലാളികളും കുറച്ച് പാവപ്പെട്ട കുടുംബങ്ങളും facebook വഴി എന്നോട് പഠിക്കുന്ന കുട്ടികള്ക്കായ് ചില സഹായങ്ങള് ചോദിച്ചിരുന്നു.
ഞാനും കടുത്ത സാമ്പത്തിക ടൈറ്റിലായതിനാല് വലിയ സഹായങ്ങളൊന്നും ചെയ്യാനായില്ല. എങ്കിലും കൈയ്യില് ഉള്ള പൈസ വെച്ച് TV, Fan, school bag, note book, പച്ചക്കറി, മസാല സാധനങ്ങള് അടക്കം ചില കുഞ്ഞു സഹായങ്ങള് ചില കുടുംബങ്ങള്ക്ക് ചെയ്തു.
അടുത്ത ദിവസങ്ങളില് കാലാവസ്ഥ അനുകൂലമായാല് മറ്റു ജില്ലകളില് സഹായം അഭ്യ൪ത്ഥിച്ച ചില൪ക്കും ഇതുപോലെ ചെറിയ സഹായങ്ങള് ചെയ്യണം.
എന്നെ സപ്പോ൪ട്ട് ചെയ്ത എല്ലാവ൪ക്കും നന്ദി..(നന്ദി…പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബിജു കൃഷണൻ ജി, ചന്ദ്രൻ കുണ്ടുംകര ജി, ഷിജി ജി, ഹരീഷേട്ട൯, രജിത്ത് ജി, ജയകൃഷ്ണൻ ജി, വിനു ജി )
By Santhosh Pandit