കോവിഡ് രോഗബാധ നാള്‍ക്കുനാള്‍ കൂടി വരികയാണ് .ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. ഈ പരിതസ്ഥിതിയിലും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്.

ഇപ്പോള്‍ സേവന പ്രവര്‍ത്തനങ്ങളുമായി വയനാട് പര്യടനത്തിലാണ് താരം. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി ലഭ്യമാക്കുന്ന തിരക്കിലാണ് താരം.
നിര്‍ധനരായ വീട്ടമ്മമാര്‍ക്ക് പശു,ആട്,കോഴി,തയ്യല്‍ മെഷീന്‍,വാഴക്കന്ന്,തയ്ക്കുവാനുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ പണ്ഡിറ്റ് നല്‍കി വരുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
Dear facebook family,
വയനാട് ജില്ലയില് മേപ്പാടിക്കടുത്ത് ഒരു കോളനിയില് TV യും, അത് വെക്കുവാ൯ ഒരു ഷെഡ്ഡ് ഉണ്ടാക്കുവാ൯ ഷീറ്റും വാങ്ങി നല്കി. ശക്തമായ മഴ വില്ലനായപ്പോള് ഷെഡ്ഡിന്ടെ ജോലികള് പെട്ടെന്ന് പൂ൪ത്തിയാക്കുവാ൯ സാധിച്ചില്ല.
വയനാട് ജില്ലയില് online പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ TV കള് കൂടി നല്കുന്നുണ്ട്. കൂടെ നി൪ധനരായ വീട്ടമ്മമാ൪ക്ക് പശു, ആട് , കോഴി, തയ്യില് മെഷീ൯, വാഴ കന്ന്, തയ്ക്കുവാനുള്ള വസ്ത്രങ്ങളും നല്കി വരുന്നു. വയനാട് ജില്ലാ പര്യടനം തുടരുന്നു.
By Santhosh Pandit
(നന്ദി… സീതാ ജി, രാജേഷ് ജി, റോയ് ജി , ചന്ദ്ര൯ ജി)