പല കാര്യങ്ങളിലും എല്ലാവരില്‍ നിന്നും വ്യത്യസ്തനാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അത് സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, ജിവിതത്തിലും. സമൂഹം പലപ്പോഴും കടന്നുചെല്ലാന്‍ മടിക്കുന്ന ഇടങ്ങളില്‍ കടന്നുചെന്ന് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ അദ്ദേഹം ഒരിക്കലും മടിക്കാറില്ല.
അടുത്ത കാലത്ത് മുള്ളുമല ആദിവാസി കോളനിയിലെത്തി അവര്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ അതിനുദാഹരണമാണ്. ഇപ്പോള്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്‌നത്തിനു നേരെയും സന്തോഷ് പണ്ഡിറ്റ് തന്റെ സഹായഹസ്തം നീട്ടുകയാണ്.
കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് സന്തോഷ് അവര്‍ക്ക് ആശ്വാസമാവുന്നത്. അവശ്യ വസ്തുക്കളും വസ്ത്രങ്ങളും പണവുമുള്‍പ്പെടെയുള്ള സഹായങ്ങളാണ് സന്തോഷും സുഹൃത്തുക്കളും ചേര്‍ന്ന് വിതരണം ചെയ്യുന്നത്. ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് ഇടവേളകളില്ലാതെ ഓടിനടന്നാണ് ആവശ്യക്കാരനുനേരെ മുഖം തിരിക്കുന്ന പലര്‍ക്കും അദ്ദേഹം മാതൃകയാകുന്നത്.
സന്തോഷിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ആവശ്യ നേരത്ത് താങ്ങള്‍ വേണ്ടവിധത്തില്‍ ആളുകളെ സഹായിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നാണ് പലരും പറയുന്നത്.