100 രൂപ വീതമാണ് ആളുകളോട് കര്‍മസമിതി ആവശ്യപ്പെട്ടിരുന്നതെങ്കിലും താന്‍ അരലക്ഷം രൂപ കൊടുക്കുന്നതായി സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു.
‘ശതം സമര്‍പ്പയാമി’ ചലഞ്ചിന് സമാന്തരമായി സിപിഎം പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആളുകളുടെ സംഭാവന വഴിമാറ്റി വിട്ടു എന്ന് കര്‍മസമിതി ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് സന്തോഷ് പണ്ഡിറ്റ് അരലക്ഷം രൂപ കര്‍മസമിതിയ്ക്ക് സംഭാവനയായി നല്‍കിയിരിക്കുന്നത്.
സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്. തുകയടച്ചതിന്റെറ രസീതും പണ്ഡിറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാന്‍ ശബരിമല കര്‍മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു…( അവര്‍ 100 രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്…)