കേരളത്തെ പ്രളയം വിഴുങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. പ്രളയാനന്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ് തന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തന്റെ ഫേസ് ബുക്കിലൂടെ ആവശ്യം അറിയിച്ച കുട്ടനാട്ടിലെ കൈനകരി പ്രദേശത്തെ വീട്ടുകാര്‍ക്ക് കിടക്കയും തലയണയുമായി പണ്ഡിറ്റ് എത്തിയത്.
നാട്ടുകാര്‍ ആവശ്യപ്പെട്ട കുടിവെള്ള പ്രശ്നം തന്റെ സാമ്പത്തികം മെച്ചപ്പെടുന്ന മുറയ്ക്ക് പരിഹരിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്കി. ഇതുകൊണ്ടൊന്നും പണ്ഡിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. ഇനി താന്‍ വയനാട്ടിലേക്ക് പോകുകയാണെന്നും അദേഹം പറഞ്ഞു.