മോഹന്‍ലാലുമായി ബന്ധപ്പെട്ട് നടന്നു വരുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെന്നല്ല ഓസ്കര് വേദിയിലും മുഖ്യാതിഥിയായി പങ്കെടുക്കാന്‍ യോഗ്യതയുള്ള താരമാണ് മോഹന്‍ലാല്‍ എന്നാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്. കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യത ഇല്ലാത്തവരാണെന്നും ഫേസ്ബുക്കില്‍ എഴുതിയ കത്തില്‍ പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…
സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായി പങ്കെടുക്കുവാന്‍ എന്തു കൊണ്ടും യോഗ്യനാണ് ലാലേട്ടന്. എന്നാലും മിസ്റ്റര്‍ പ്രകാശ് രാജ് ആ കത്തില്‍ നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു…..ഒന്നുമില്ലേലും നിങ്ങളിരുവരും…’ഇരുവര്‍’ എന്ന സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചവരല്ലേ..
ലാലേട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പ്രകാശ് രാജുണ്ട്…എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു…കഷ്ടം…(അസൂയ ഉണ്ടോ എന്നൊരു സംശയം).
കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ശക്തമായ ഫാസിസ്റ്റ് ചിന്താ ഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണിത്…ലാലേട്ടന്റെ നിലപാടുകളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാം…പക്ഷേ ഒരു നടനെന്ന രീതിയില്‍ നിങ്ങളെല്ലാം അദ്ദേഹത്തെ അംഗീകരിച്ചേ പറ്റൂ…
(വാല്‍കഷണം…കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം…ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓര്‍ത്തില്ല…സാക്ഷാല്‍ ഭീമനെതിരെ ആണ് അതു ചെയ്യുന്നതെന്ന്,കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)