പല കാര്യങ്ങളിലും എല്ലാവരില്‍ നിന്നും വ്യത്യസ്തനാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അത് സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, ജിവീതത്തിലും. സന്തോഷ് പണ്ഡിറ്റിന്റെ ചില നിലപാടുകള്‍ കൊണ്ട് ആദ്യ സമയങ്ങളില്‍ കേരളം മുഴുവന്‍ അദ്ദേഹത്തെ പുശ്ചിച്ച് തള്ളിയിരുന്നു.
എന്നാല്‍ കേരളം ചര്‍ച്ച ചെയ്ത ചില സുപ്രധാന വിഷയങ്ങളിലെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഇടപെടലുകളും അഭിപ്രായങ്ങളും ചില്ലറക്കാരനല്ലല്ലോ എന്ന് ആളുകളെ കൊണ്ട് പറയിപ്പിച്ചു തുടങ്ങി. വിവിധയിടങ്ങളിലായി അദ്ദേഹം നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറയാന്‍ ആളുകളെ പ്രേരിപ്പിച്ചത്.
അതിന്റെ അവസാനത്തെ ഉദാഹരണമാണ് മുള്ളുമല ആദിവാസി കോളനിയിലെ ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം ചെയ്ത കാര്യം. അവിടുത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയും നല്‍കിയാണ് അദ്ദേഹം സമൂഹത്തിന് മുഴുവന്‍ മാതൃകയായിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അഭിനന്ദനമാണ് സന്തോഷിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.