പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെക്കൊണ്ട് കൈയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്.
2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങള്‍ യൂട്യൂബില്‍ പുറത്തിറങ്ങുന്നത്.
വളരെ കുറഞ്ഞ ചിലവില്‍ ഒരു സിനിമാക്കാരനും ചിന്തിക്കാന്‍ കഴിയാത്ത അത്ര കുറഞ്ഞ സിനിമ എടുക്കാന്‍ പോകുന്ന ഒരാളെ പരിഹസിക്കാന്‍ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികള്‍ ചിരിച്ചു.
അയാളെ തെറിവിളിച്ച് ആനന്ദം കണ്ടെത്താനും മലയാളികള്‍ മത്സരിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജില്‍ ലക്ഷകണക്കിന് ആരാധകര്‍ ആണുള്ളത്.
തന്റെ വിശേഷങ്ങള്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്.
തന്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ സന്തോഷ് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മിമിക്രിക്കാരെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഇയാളുടെ എല്ലാ പടത്തിലും എട്ട് പെണ്ണുങ്ങളാണ് എട്ടോളം നായികമാരെന്നും തങ്ങളൊക്കെ നായികമാരെ കിട്ടാഞ്ഞിട്ട് ആണിനെ പെണ്ണാക്കുകയാണെന്നൊക്കെ മിമിക്രിക്കാര് തന്നോട് പറഞ്ഞിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ പടത്തില്‍ നായികമാര്‍ ക്യൂവാണെന്നും, എന്തിനാണ് മിസ്റ്റര്‍ എട്ട് നായികമാര്‍ എന്ന് മിമിക്രിക്കാര് ചോദിച്ചതായും താരം പറയുന്നു.
താന്‍ എട്ടിനെ വെച്ചാലും 88നെ വെച്ചാലും മിമിക്രിക്കാര്‍ക്ക് എന്താണ് പ്രശ്നമെന്നും സിനിമ ഇഷ്ടമായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കാണാം, ഇല്ലെങ്കില്‍ കാണണ്ട എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
മിമിക്രിക്കാര്‍ക്ക് അവരുടെ അച്ഛന്റെ സ്വത്തൊക്കെ താന്‍ പറ്റിച്ചതുപോലുള്ള ദേഷ്യമാണ്, പ്രത്യേകിച്ച് സീനിയര്‍ ആയിട്ടുള്ള മിമിക്രിക്കാര്ക്കെന്നും ഇപ്പോഴൊന്നും തുടങ്ങിയതല്ല അവരുടെ പ്രശ്നം, 2011 മുതല്‍ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും എന്തിനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും താരം പറയുന്നു.