അമ്മയ്ക്ക് കൊടുത്ത ആ വാക്ക് ഇന്നും പാലിക്കുന്നു! അമ്മ പറഞ്ഞ നല്ലകാര്യങ്ങളെല്ലാം ഇപ്പോഴും അതേപടി അനുസരിക്കുന്നു; മാതൃദിനത്തില്‍ വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്…

ലോക മാതൃദിനത്തില്‍ തന്റെ അമ്മയെക്കുറിച്ചും അവര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ആരാധകരോടു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മദ്യവും പുകവലിയുമുള്‍പ്പെടെ യാതൊരുവിധ ലഹരിയും ജീവിതത്തില്‍ ഉപയോഗിക്കില്ലെന്ന് അമ്മയ്ക്കു നല്‍കിയ വാക്ക് താന്‍ പാലിക്കുന്നുവെന്നും പണ്ഡിറ്റ് പറയുന്നു…

പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

ഞാ൯ മാതൃദിനം വലിയ സംഭവമായ് facebook post ഒക്കെ ഇട്ട് അമ്മ വലിയ സംഭവമാണെന്നും പറഞ്ഞ് “തള്ളി മറിച്ച്” പോസ്റ്റ് ഇടുവാ൯ ഉദ്ദേശിക്കുന്നില്ല.

എന്നാല് എത്രയോ വ൪ഷങ്ങള്ക്ക് മുമ്പ് മരിച്ച അമ്മ പറഞ്ഞ ചില നല്ല കാര്യങ്ങളെ ഇന്നും ജീവിതത്തില് കൊണ്ടു വരുവാ൯ ശ്രമിക്കാറുണ്ട്.

1) മദ്യം, പുകവലി, കഞ്ചാവ്, മയക്കു മരുന്ന് ഉപയോഗിക്കരുതെന്ന് ചെറുപ്പത്തിലേ ഉപദേശിച്ചു. അമ്മക്ക് കൊടുത്ത വാക്ക് ഇന്നു വരെ പാലിക്കുന്നു.

2) വരുമാനത്തിന്ടെ പകുതി എങ്കിലും, പാവങ്ങള്ക്കും, കഷ്ടപ്പെടുന്നവ൪ക്കും, പാവപ്പെട്ട കോളനി/ഊരില് ജീവിക്കുന്നവ൪ക്കും നല്കണമെന്ന് അമ്മ ഉപദേശിച്ചു. ഇന്നുവരെ അത് പാലിക്കുന്നു.

3) ഏതൊരാളെയും പരമാവധി ബഹുമാനിച്ച് സംസാരിക്കണം എന്ന് അമ്മ പഠിപ്പിച്ചു. ഇന്നു വരെ ഒരു facebook comments ന് മറുപടി കൊടുക്കുമ്പോള് പോലും “thank you sister “, “thank you brother “., “thank you dear “, “hello sir”, “hello madam” എന്നിങ്ങനെ എല്ലാവരേയും പരമാവധി ബഹുമാനിച്ചാണ് എഴുതാറുള്ളത്.

4) ഒരു മനുഷ്യ൯ മരിക്കുന്നത് വരെ ഒരു വിദ്ധ്യാ൪ത്ഥി ആകണം എന്ന് അമ്മ ഉപദേശിച്ചു. അല്ലാതെ ജോലി കിട്ടുവാനായ് മാത്രമല്ല school, college ല് പോയ് പഠിക്കുന്നത് എന്നും മനസ്സിലാക്കി തന്നു. ആ ഉപദേശം സ്വീകരിച്ച് ഇന്നുവരെ പുതുതായ് ഏത് വിഷയത്തിന്ടെ പുസ്തകവും വായിക്കുന്നു, ഏത് കാര്യവും ആധികാരികമായ് തന്നെ പഠിച്ചും മനസ്സിലാക്കിയിട്ടേ മറ്റുള്ളവരോട് സംസാരിക്കാറുള്ളു.

5) ദിവസവും പരമാവധി തവണ “ഹരേ രാമ” മന്ത്രം ജപിക്കുവാനും , ദിവസവും രാവിലെ നേരത്തെ എഴുന്നേറ്റ് ചിന്മുദ്ര പിടിച്ച് പരമാവധി ഭഗവാനെ ധ്യാനിക്കുവാനും അമ്മ ഉപദേശിച്ചു. ഇന്നുവരെ അത് പാലിച്ചു.

6) കഴിയുന്നതും മഠിയനായ് ഇരിക്കരുതെന്നും കഴിയാവുന്നതിന്ടെ പരമാവധി active ആയ്, smart ആയ് ജോലി ചെയ്യണമെന്നും അമ്മ ഉപദേശിച്ചു. ഒരു മനുഷ്യ൯ കെട്ടി കിടക്കുന്ന വെള്ളം പോലെ ആകരുതെന്നും, ഒഴുകുന്ന വെള്ളം പോലെ ആകണമെന്നും പറഞ്ഞു. കെട്ടി കിടക്കുന്ന വെള്ളമാണ് ചീത്തയായ് അഴുക്കാകുക. ഒഴുകുന്ന വെള്ളം നല്ലതാണെന്നും ഉപദേശിച്ചു. ഇന്നുവരെ ആ ഉപദേശം സ്വീകരിച്ച് active ആയ് രാവിലെ 5 മുതല് രാത്രി 11 മണി വരെ പരമാവധി ജോലികള് ചെയ്യുന്നു.

7) ജാതകത്തില് ലക്ഷ്മി-സരസ്വതി രാജയോഗം ഉണ്ടെന്നും വളരെ പ്രശസ്തനും, നിരവധി വിഷയങ്ങളില് അറിവിനും സാദ്ധ്യത ഉണ്ടെന്നും, അത്തരം അവസ്ഥകള് വന്നാലും എല്ലാവരോടും വിനയത്തോടെ മാത്രമേ ഇടപെടാവൂ എന്നും അമ്മ ഉപദേശിച്ചു. തന്ടെ പ്രശസ്തിയിലും, അറിവിലും അഹങ്കരിച്ചാല് അത് ആ കഴിവ് നമ്മുക്കു തന്ന ദൈവത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഉപദേശിച്ചു. (100% അമ്മയുടെ ഈ ഉപദേശം പാലിച്ചില്ലെങ്കിലും 90% വരെ ജാഡ കാണിക്കാതെ ജീവിക്കുന്നു.

8)ജീവിതത്തില് സുഖവും, ദു:ഖവും ഒരുപോലെ കാണണം എന്നും ഒരു മനുഷ്യ൯ ഒരു ബാങ്കിലെ കാഷ്യ൪ പോലെ ആണെന്നും ഉപദേശിച്ചു. ഒരു കാഷ്യറുടെ അടുക്കല് ആരൊക്കെ എത്രയോ പണം നിക്ഷേപിക്കുന്നു. ആ സമയത്ത് സന്തോഷവിനായ് ബാങ്ക് കാഷ്യ൪ ഡാ൯സ് ചെയ്യാറില്ല. അതു പോലെ എത്രയോ പേ൪ എത്രയോ ലക്ഷങ്ങള് withdraw ചെയ്യുന്നു. അതാലോചിച്ച് കാഷ്യ൪ കരയാറില്ല. അതുപോലെ നമ്മുടെ ജീവിതത്തില് അച്ഛ൯, അമ്മ, ഭാര്യ, ഭ൪ത്താവ്, മക്കള്, ധനം, പ്രശസ്തി, കൂട്ടുകാ൪, കാ൪ etc വരുന്നു. ഇവരില് പലരും പലപ്പോഴും നഷ്ടപ്പെടുന്നു. ആര് ജീവിതത്തിലേക്ക് വന്നാലും സന്തോഷിക്കേണ്ടാ. ആര് ജീവിതത്തില് നിന്നും നഷ്ടപ്പെട്ടാലും വിഷമിക്കരുത്. എല്ലാം ദൈവത്തിന്ടെ ലീലകളാണ്. നമ്മുടെ ക൪മ്മം നന്നായ് ചെയ്യുക. ഈ ഭുമിയില് എല്ലാവരും താല്കാലിക ബന്ധുക്കളാണെന്നും, ദൈവം മാത്രമാണ് സ്ഥിര ബന്ധു എന്നും ഉപദേശിച്ചു. (വാല് കഷ്ണം.. എന്നും എപ്പോഴും എന്ത് പ്രശ്നം വന്നാലും, കൈയ്യോ , കാലോ എവിടെ എങ്കിലും വെച്ച് തട്ടിയാലും, മുട്ടിയാലും “അയ്യോ അമ്മേ” എന്നും പറഞ്ഞാണ് ഞാ൯ കരയാറുള്ളത്. പിന്നെ പ്രത്യേക ദിവസം മാത്രം നോക്കി എന്തോന്ന് “mothers day”…എനിക്ക് എല്ലാ ദിവസവും “അമ്മ ദിനം” തന്നെയാണ്)Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

https://www.facebook.com/santhoshpandit/posts/3119767088077530

Related posts

Leave a Comment