തൃശൂരിലെ പ്രമുഖ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയും പിന്നീട് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയും ചെയ്യുന്ന സോന എന്ന ആറു വയസുകാരിയുടെ വാര്‍ത്ത ഏതാനും ദിവസങ്ങളായി ആളുകള്‍ കേള്‍ക്കുകയും അവളുടെ അവസ്ഥയെക്കുറിച്ച് വേദനിക്കുകയും ചെയ്യുന്നതാണ്.
അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കല്‍ കോളജില്‍ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടെ ‘ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ്’ എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിനും രോഗം ബാധിച്ചതായി മനസ്സിലായത്. തുടര്‍ന്ന് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
അവിടെനിന്ന് രണ്ടുതവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കുള്ള രക്തപരിശോധനയില്‍ അണുബാധ കണ്ടതിനാല്‍ പെട്ടെന്ന് സാധ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് സംവിധാനം ഒരുക്കിയത്.
സോന മോളുടെ അവസ്ഥ കേട്ടറിഞ്ഞ്, സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പോലും നിര്‍ത്തിവച്ച് സന്തോഷ് പണ്ഡിറ്റും സോന മോളെ കാണാന്‍ ആശുപത്രിയിലെത്തി. സോന മോളെ കാണാനും ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമുള്ള സഹായം അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും സാധിച്ച കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ആരാധകരെ അറിയിച്ചത്. കുറിപ്പിനോടൊപ്പം സന്തോഷ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ നിന്നു തന്നെ കുടുംബത്തിന്റെ അവസ്ഥയെക്കുറിത്ത് വ്യക്തമായ അറിവ് ലഭിക്കും. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…