ആ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടോ? പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സെക്‌സ് സീനില്‍ അഭിനയിക്കാറില്ലേ ? പാര്‍വതിയോട് സന്തോഷ് പണ്ഡിറ്റ്‌

 

നടി പാര്‍വതിയും അവരുടെ പ്രസ്താവനകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. കസബയിലെ മമ്മൂട്ടി കഥാപാത്രത്തിനെതിരായി നടി നടത്തിയ പരാമര്‍ശം വന്‍വിവാദമായി. സിനിമയെ സിനിമയായി കാണാന്‍ നടി പഠിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ പാര്‍വ്വതിയുടെ പരമാര്‍ശത്തോട് സന്തോഷ് പണ്ഡിറ്റും പ്രതികരിച്ചിരിയ്ക്കുന്നു. പേര് പരാമര്‍ശിക്കാതെയാണ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ പാര്‍വ്വതിക്ക് മറുപടി നല്‍കിയിരിക്കുന്നത്. സിനിമ എന്നത് ഒരു വ്യവസായമാണെന്നും അതിന് വേണ്ടി എന്തും ചെയ്യാം എന്നുമാണ് പണ്ഡിറ്റ് പറയുന്നത്.

ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയില്‍ ഒരു പ്രമുഖ നടന്റെ ഒരു പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ…. യഥാര്‍ത്ഥത്തില്‍ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും തിരക്കഥ, സംവിധാനം, നിര്‍മാണം, എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക. പ്രേക്ഷകരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നു കരുതി, അവരെ കൈയ്യിലെടുത്തു ബിസിനസു നടത്തുവാന്‍ ഗ്ലാമറിന്റെ അതിപ്രസരമുള്ള രംഗങ്ങള്‍, സെക്‌സ് രംഗങ്ങള്‍, ദ്വയാര്‍ഥ പ്രയോഗങ്ങള്‍ എല്ലാം സിനിമയില്‍ കൊണ്ടു വരുന്നു….ഈ ബിസിനസ്സില്‍ പുരുഷന്മാര്‍ പലപ്പോഴും വിജയിക്കുന്നുമുണ്ട്…. മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേരും, വാണിജ്യ സിനിമ ചെയ്യുന്നവരുടെയും ഏക ലക്ഷൃം…

ഇതിപ്പോള്‍ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അഭിനയം മാത്രം തെരഞ്ഞെടുക്കുന്നു…. മലയാളത്തില്‍ ക്ലച്ച് ആയാല്‍ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു…കാരണം പണം കൂടുതല്‍ കിട്ടുമല്ലോ… പിന്നെ കല്ലൃാണം കഴിഞ്ഞാല്‍ എന്റെ ഭര്‍ത്താവിന് ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു ഫീല്‍ഡ് വിട്ടു പോകുന്നു. അപൂര്‍വം ചില സ്ത്രീകള്‍ സംവിധായികമാരായി വരുമ്പോള്‍ അവരുടെ സിനിമയിലും നായിക മീഡിയം ഗ്ലാമര്‍ കാണിക്കൂന്നു….1996 ല്‍ മീരാ നായര്‍ എന്ന സ്ത്രീ സംവിധാനം ആയി ചെയ്ത കാമസൂത്ര എ ടെയില്‍ ഓഫ് ലവ് നിരവധി സെക്സ് സീനുകള്‍ കൊണ്ടു സമ്പന്നമാണ്. കാരണം ആണുങ്ങളെ ആകര്‍ഷിച്ച് തിയേറ്ററില്‍ കയറ്റുവാന്‍ ഗ്ലാമര്‍ വേണമെന്നാണ് ആ സ്ത്രീ ചിന്തിച്ചത്. തന്റെ ഉപഭോക്താക്കള്‍ പുരുഷന്മാരാണെന്ന് അവര്‍ ചിന്തിച്ചു…

മറ്റു ചില സ്ത്രീകള്‍ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാര്‍ അല്പസ്വല്പം ഗ്ലാമര്‍ വേഷം അണിഞ്ഞിട്ടുണ്ട്. ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദ്യം കഴിക്കുന്നതായും സ്ത്രീയായ സംവിധായിക നമുക്ക് ഈ അടുത്ത കാലത്തു കാണിച്ചു തന്നു…. ഇതൊന്നും തെറ്റല്ല. ബിസിനസ് നടക്കുവാന്‍ ചെയ്യുന്നതാണ്… ഒന്നുകില്‍ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകള്‍ സാങ്കേതിക വശം കൂടി പഠിച്ച് തിരക്കഥ, സംവിധാനം, നിര്‍മാണം എന്നീ മേഖലയിലേക്ക് ഇറങ്ങി. അധികം മാര്‍ക്കറ്റിങും ബിസിനസും നോക്കാതെ നോക്കാതെ 100% മാന്യമായ സിനിമ ചെയ്യുക. അല്ലെങ്കില്‍ സ്ത്രീകളെ മാന്യമായല്ലാതെ (കുളി സീന്‍, കിടപ്പറ, ഗ്ലാമര്‍ വേഷം, പുകവലി, മദ്യപാനം, ദ്വയാര്‍ത്ഥ പ്രയോഗം, ചുംബനം, ആലിംഗനം ) ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിക്കില്ലെന്നു ഇന്തൃാ മഹാരാജ്യത്തെ എല്ലാ പെണ്‍കുട്ടികളും ഒരു തീരുമാനത്തിലെത്തുക…അതോടെ എല്ലാ പ്രശ്നങ്ങളും തീരും.

ആരും കലയോടൊ, സിനിമയോടൊ, സാഹിത്യത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിര്‍മ്മിക്കുന്നത്… ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ പാട്ട് എത്രയോ സ്ത്രീകള്‍ ഏറ്റു പാടിയില്ലേ….കാരണം സിനിമാ പാട്ടിനെ ആ രീതിയില്‍ മാത്രം എടുത്താല്‍ മതി.. സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാന്‍ സഹായിക്കുന്നു….അപ്പോള്‍ തുടര്‍ന്നും അതൊക്കെ തന്നെ അവര്‍ക്കു കിട്ടി കൊണ്ടിരിക്കും. പണ്ഡിറ്റ് പറയുന്നു. എന്തായാലും പണ്ഡിറ്റിന്റെ വാക്കുകള്‍ ഇതിനോടകം പാര്‍വതി വിരുദ്ധര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

Related posts