സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് നടന് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ സഹായം കിട്ടിയിരിക്കുന്നത് ഒരു അംഗന്വാടിയ്ക്കാണ്. ചാലക്കുടിയ്ക്കടുത്ത് രണ്ടുകൈയിലെ അംഗന്വാടിയ്ക്കാണ് പണ്ഡിറ്റ് സഹായം ചെയ്തത്.
ഇവിടെ 40 വര്‍ഷത്തോളമായ് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയ്ക്ക് ബാത്ത് റൂമും, കുഞ്ഞുങ്ങള്‍ക്ക് കളിക്കുവാനുള്ള ചെറിയ ഹാളുമാണ് പണ്ഡിറ്റിന്റെ ശ്രമഫലമായി നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്.
ബാത്ത് റൂം നിര്‍മ്മാണത്തിനു വേണ്ട സിമന്റ്, ടൈല്‍സ്,ഷീറ്റ് നല്കി നാട്ടുകാര്‍ കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്നെന്ന് പണ്ഡിറ്റ് പറയുന്നു. സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ സന്തോഷ് പണ്ഡിറ്റ് ഇനിയും അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Dear facebook family,
Trichur Dt ചാലക്കുടിക്കടുത്ത് രണ്ടു കൈയിലെ 40 വ൪ഷത്തോളമായ് പ്രവ൪ത്തിക്കുന്ന അംഗനവാടിക്ക് ബാത്ത് റൂമും, കുഞ്ഞു കുട്ടികള്‍ക്ക് കളിക്കുവാനുള്ള ചെറിയ ഹാളും നി൪മ്മിക്കുവാ൯ വേണ്ട കുറച്ചു സഹായങ്ങള്‍ ചെയ്തു.
ബാത്ത് റൂം നി൪മ്മാണത്തിനു വേണ്ട സിമെന്‍ട്, tiles, sheets etc നല്കി. നാട്ടുകാരൂടെ കട്ട സപ്പോ൪ട്ട് കിട്ടി. വളരെ നല്ല ആളുകള്‍. നല്ല smart and energetic member.. ഇനിയും അവ൪ക്ക് സഹായം ആവശ്യമുണ്ടേ…
All the best.. Keep it up..
(Thanks to.. Geeta kesavan ji, Shaji ji, , Suresh Kaduppassery ji, Babu swamy ji Arun ji)
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ)