കാലാപാനി എന്ന സിനിമ ഷൂട്ട് ചെയ്തത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായിരുന്നു. ഒരിക്കല്‍ ഷൂട്ടിനായി ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒറ്റപ്പെട്ട ഒരു ദ്വീപില്‍ പോയി.
കടലില്‍ കുറേ നേരം സഞ്ചരിച്ച് പിന്നെ ചെറുബോട്ടുകളിലാണ് തീരത്തെത്തിയത്. അവിടെ നിന്ന് പിന്നെയും കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു.
മോഹന്‍ലാലും പ്രഭുവും ഉള്‍പ്പെടെ ക്രൂ മൂഴുവനും ഈ ദൂരമത്രയും നടന്നാണ് പോയത്. ഇടയ്ക്ക് വിശ്രമിക്കാന്‍ ഈ സ്റ്റൂളില്‍ ഇരിക്കുമായിരുന്നു.
സിനിമയില്‍ ഒരു രംഗത്തില്‍ ഒരു ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ഥത്തില്‍ ചെയ്തതാണ്.
ആ സ്ത്രീയോട് അടിക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ ചിരിച്ചുകൊണ്ട് ലാല്‍ സാറിന്റെ കരണക്കുറ്റിക്ക് തന്നെ അടിക്കുകയായിരുന്നു.
അന്ന് അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു പോയി. മീന്‍ പിടിക്കുന്ന കൂട്ടരല്ലേ, അവരുടെ കൈയ്ക്ക് നല്ല ബലം കാണും. ആ അടിയുടെ കാര്യം ഞാന്‍ അടുത്തിടെ കണ്ടപ്പോഴും ലാല്‍ സാറിനോട് ചോദിച്ചിരുന്നു.
അദ്ദേഹത്തിന് അത് ഇന്നും നല്ല ഓർമയുണ്ട്. ഇത്രയും വേദനയെടുത്ത ഒരു സന്ദര്‍ഭം ആരെങ്കിലും മറക്കുമോ? -സന്തോഷ് ശിവൻ