തിരുവനന്തപുരം: പതിനാലു വർഷത്തിനുശേഷം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോൾ ടീമിനെ നിയമസഭ അഭിനന്ദിച്ചു. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോൾ ടീമിനേയും സഭയിൽ അഭിനന്ദിച്ചു.
സന്തോഷ് ട്രോഫി ആറാം വട്ടം സ്വന്തമാക്കിയെത്തിയ കേരള ടീമിനു ഗംഭീര വരവേൽപ്പാണ് നെടുമ്പാശേരി വിമാനത്താവളത്തിലും തുടർന്ന് കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നത്.