കോട്ടയം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഗോവയില്‍ നടക്കും. പ്രാഥമിക റൗണ്ടില്‍ മികച്ച രീതിയില്‍ മുന്നേറിയ കേരളം ഫൈനല്‍ റൗണ്ടില്‍ മരണ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ബിയിലാണ് കേരളം.
മാര്‍ച്ച് 12 ന് തുടങ്ങുന്ന ഫൈനല്‍ റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളിലായി പത്തു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയില്‍ സര്‍വീസസ്, ഗോവ, മേഘാലയ, ചണ്ഡിഗഡ്, പശ്ചിമബംഗാള്‍ എന്നീ ടീമുകളാണ്. കേരളം ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ , ശക്തരായ മിസോറാം, റെയില്‍വേസ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ ടീമുകളാണ് ഇടം പിടിച്ചത്.
മാര്‍ച്ച് പതിനഞ്ചിനാണ് കേരളത്തിന്റെ ആദ്യ മത്സരം, റെയില്‍വേസ് ആണ് എതിരാളികള്‍. മാര്‍ച്ച് 17-ന് പഞ്ചാബിനേയും, 19-ന് മിസോറാമിനേയും, 21-ന് മഹാരാഷ്്ട്രയേയും കേരള സംഘം നേരിടും. ഉസ്മാനാണ് നായകന്.ഇരു ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. സെമി ഫൈനലുകള്‍ മാര്‍ച്ച് 23-നും ഫൈനല്‍ 25-നും നടക്കും.