കൊച്ചി: ഈ മാസം 14 മുതൽ കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖലാ മത്സരങ്ങൾ മാറ്റിവച്ചു. നവംബർ നാലു മുതലാകും മത്സരങ്ങൾ നടക്കുക. കൊച്ചിയിൽനിന്നു വേദി കോഴിക്കോട്ടേക്കും മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച കേരള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷൻ മാറ്റം പ്രഖ്യാപിച്ചത്. ടൂർണമെന്റ് മാറ്റിയതോടെ ക്യാന്പ് പിരിച്ചുവിടേണ്ട സ്ഥിതിയിലാണു കെഎഫ്എ. ഇന്ന് എഫ്സി ഗോവയ്ക്കെതിരേ കേരളം പരിശീലന മത്സരം കളിക്കുന്നുണ്ട്.
സന്തോഷ് ട്രോഫി യോഗ്യത നീട്ടിവച്ചു
