സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫൈ​​​ന​​​ല്‍ റൗ​​​ണ്ട് മലപ്പുറത്ത്

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​നു കേ​​​ര​​​ളം വേ​​​ദി​​​യാ​​​കും. 75 മ​​​ത് സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​യു​​​ടെ ഫൈ​​​ന​​​ല്‍ റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ അ​​​ടു​​​ത്ത വ​​​ര്‍​ഷം ആ​​​ദ്യ​​​മാ​​​ണ് ന​​​ട​​​ക്കു​​​ക. ഫൈ​​​ന​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ 23 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വും.​​​

മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി പ​​​യ്യ​​​നാ​​​ട് സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ഫൈ​​​ന​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് കാ​​​യി​​​ക​​​മ​​​ന്ത്രി അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ അ​​​റി​​​യി​​​ച്ച. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷ​​​മാ​​​ണ് കേ​​​ര​​​ളം സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്.

ലോ​​​ക വ​​​നി​​​ത ഫു​​​ട്‌​​​ബോ​​​ളി​​​ലെ നാ​​​ലു​​​പ്ര​​​മു​​​ഖ രാ​​​ജ്യ​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌ട്ര ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് ഡി​​​സം​​​ബ​​​റി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്തും. വ​​​നി​​​താ അ​​​ന്താ​​​രാ​​​ഷ്‌ട്ര സീ​​​നി​​​യ​​​ര്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​ര്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ടീ​​​മും പ​​​ങ്കെ​​​ടു​​​ക്കും.​​​ഏ​​​ഴു മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക.


ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ര്‍, സ​​​ബ്ജൂ​​​ണി​​​യ​​​ര്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പു​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ക്കും.ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​​യ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റുക​​​ളി​​​ല്‍ ഏ​​​ക​​​ദേ​​​ശം 40 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ വീ​​​തം ഉ​​​ണ്ടാ​​​കും.

Related posts

Leave a Comment