കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാന്പ്യന്‍ഷിപ്പിനുള്ള കേരള സീനിയര്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് 35 പേരെ തെരഞ്ഞെടുത്തു.
പി. മുഹമ്മദ് ഫയിസ് (കോഴിക്കോട്), സി. മുഹമ്മദ് ഇക്ബാല്‍ (കണ്ണൂര്‍), കെ. മുഹമ്മദ് അഷര്‍ (മലപ്പുറം), കെ.ജെ. ശബരീദാസ് (ഇടുക്കി) എന്നിവരാണു ഗോള്‍ കീപ്പര്‍മാര്‍.
പ്രതിരോധ നിര: അഖില്‍ ജെ. ചന്ദ്രന്, എം.ഡി. ഡിബിന്‍ (കോട്ടയം), ജിനേഷ് ഡൊമിനിക് (തിരുവനന്തപുരം), അമല്‍ ജേക്കബ്, കെ.ആര്. മഹുമ്മദ് ഷബിന്, കെ.എ. റനൂഫ് (തൃശൂര്‍), എം. ഷിബിന്‍ സാദ്, ടി.പി. ജീവന് (കണ്ണൂര്‍), അജയ് അലക്സ് (ഇടുക്കി), അഹമ്മദ് സ്വാബിഹ് (കാസര്‍ഗോഡ്), കെ.ഒ. ജിയാദ് ഹസന് (കോഴിക്കോട്).
മധ്യനിരക്കാര്‍: ജെ. ജിന്റെ ജോണ്‍, എ. അസ്ലം (കൊല്ലം), പി.എന്‍. നൗഫല്‍ (കോഴിക്കോട്), സലാഹുദീന്‍ അഡ്നാന് (എറണാകുളം), സെയ് വിന് എറിക്സണ് , നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം) ആകാഷ് രവി, കുഞ്ഞിമുഹമ്മദ് (കാസര്‍ഗോഡ്), മെല്വിന് തോമസ് (തൃശൂര്‍) അസ്ലം അലി (ഇടുക്കി).
മുന്നേറ്റ നിര: കെ. ജുനൈന്‍ (മലപ്പുറം), മുഹമ്മദ് ഷഫ്നാഥ് (വയനാട്), മുഹമ്മദ് ഷിഹാബ് (കാസര്‍ഗോഡ്), ആല്ഫിന് വാള്‍ട്ടര്‍, എം.യു. ഉമ്മര്‍ ഘാസിം (എറണാകുളം), എം. റാഷിദ് (കണ്ണൂര്‍), പി.വി. അഭിജിത് (എറണാകുളം), എം.കെ. അബ്ദുര്‍ റഹിം (കോഴിക്കോട്), പി. മുഹമ്മദ് ഷാഫി (തൃശൂര്‍).
കോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടില്‍ നവംബര്‍ 21 വരെയാണു ക്യാമ്പ്. ബിനോ ജോര്‍ജ് (തൃശൂര്‍) ആണ് മുഖ്യ പരിശീലകന്. ടി.ജി. പുരുഷോത്തമനാണു (തൃശൂര്‍) അസിസ്റ്റന്റ് കോച്ച്. സജി ജോയി (എറണാകുളം) ആണു ഗോള്‍ കീപ്പര്‍ പരിശീലകൻ.