ന്യൂഡല്‍ഹി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇനി ഫിഫ സന്തോഷ് ട്രോഫി എന്നാകും. ഇന്നലെ ന്യൂഡല്‍ഹി ഫുട്ബോള്‍ ഹൗസില്‍ ചേര്‍ന്ന ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണു തീരുമാനം.
അരുണാചല്‍പ്രദേശില്‍ മാര്‍ച്ചില്‍ നടക്കുന്ന ഫൈനലിനു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ മുഖ്യാതിഥിയായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ അറിയിച്ചു.
2023-24 സീസണ് ഫൈനല്‍ മാര്‍ച്ച് ഒമ്പതിനോ പത്തിനോ നടക്കും. അരുണാചലില്‍ നടക്കുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കു ഫിഫ ഒഫീഷല്‍സ് എത്തും.
ഫൈനല്‍ റൗണ്ടിനു കേരളം യോഗ്യത നേടിയിട്ടുണ്ട്. ബംഗാൾ (32 പ്രാവശ്യം) ആണ് ഏറ്റവും കൂടുതല്‍ തവണ സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. കേരളം ഏഴു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.