പ​​ഞ്ചാ​​ബി​​നും ഗോ​​വ​​യ്ക്കും ജ​​യം

കോ​​ൽ​​ക്ക​​ത്ത: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് ബി​​യി​​ലെ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ഞ്ചാ​​ബും ഗോ​​വ​​യും ജ​​യി​​ച്ചു. പ​​ഞ്ചാ​​ബ് 2-1നു ​​ക​​ർ​​ണാ​​ട​​ക​​യെ​​യും ഗോ​​വ 6-1ന് ​​ഒ​​ഡീ​​ഷ​​യെ​​യു​​മാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ജ​​യ​​ത്തോ​​ടെ പ​​ഞ്ചാ​​ബും ഗോ​​വ​​യും സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്തി. ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് മി​​സോ​​റാം നേ​​ര​​ത്തേ സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​ട്ടു​​ണ്ട്. ഗ്രൂ​​പ്പി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ മൂ​​ന്ന് ജ​​യ​​വു​​മാ​​യി മി​​സോ​​റാം ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ക​​ർ​​ണാ​​ട​​കയ്ക്കും പ​​ഞ്ചാ​​ബി​​നും ആ​​റ് പോ​​യി​​ന്‍റ് വീ​​ത​​വും ഗോ​​വ​​യ്ക്ക് മൂ​​ന്നു പോ​​യി​​ന്‍റു​​മാ​​ണു​​ള്ള​​ത്. ഗ്രൂ​​പ്പി​​ൽ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​രാ​​ണ് സെ​​മി​​യി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടു​​ക.

ഫൈ​​ന​​ൽ ഗ്രൂ​​പ്പ്ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ ഹാ​​ട്രി​​ക്ക് ഗോ​​വ-​​ഒ​​ഡീ​​ഷ പോ​​രാ​​ട്ട​​ത്തി​​ൽ പി​​റ​​ന്നു. ഗോ​​വ​​ൻ ക്യാ​​പ്റ്റ​​ൻ വി​​ക്ടോ​​റി​​നോ ഫെ​​ർ​​ണാ​​ണ്ട​​സാ​​ണ് ഹാ​​ട്രി​​ക്ക് സ്വ​​ന്ത​​മാ​​ക്കി.

ഇ​​ന്നു കേ​​ര​​ളം-​​ബം​​ഗാ​​ൾ

ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം ഇ​​ന്ന് ബം​​ഗാ​​ളി​​നെ നേ​​രി​​ടും. മൂ​​ന്ന് ജ​​യ​​ങ്ങ​​ൾ വീ​​തം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​രു ടീ​​മു​​ക​​ളും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു​​ക​​ഴി​​ഞ്ഞ​​താ​​ണ്. എ​​ന്നാ​​ൽ, ഇ​​ന്ന​​ത്തെ മ​​ത്സ​​രം ഗ്രൂ​​പ്പ് ചാ​​ന്പ്യന്മാ​​രെ നി​​ർ​​ണ​​യി​​ക്കും. സ​​മ​​നി​​ല​​യാ​​ണ് ഫ​​ല​​മെ​​ങ്കി​​ൽ ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ മു​​ന്നി​​ലു​​ള്ള കേ​​ര​​ളം ഗ്രൂ​​പ്പ് ചാ​​ന്പ്യന്മാ​​രാ​​കും. ഉച്ചകഴിഞ്ഞ് 3.00നാണ് മത്സരം.

 

Related posts