നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോളിൽ കർണാടക ഫൈനൽ റൗണ്ടിൽ കടന്നു. തമിഴ്നാടിനെ സമനിലയില്‍ കുരുക്കിയാണ് കര്‍ണാടകയുടെ മുന്നേറ്റം. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.
കർണാടകയ്ക്ക് വേണ്ടി മലയാളി താരം എ.എസ്.ആഷിഖ്(39) ഗോൾ നേടി. പെനാൽറ്റിയിൽ ഷോലെമലൈയാണ്(74) തമിഴ്നാടിന് വേണ്ടി വലകുലുക്കിയത്. പിന്നീട് ഇരുടീമും വിജയഗോളിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നാല് പോയന്റുമായാണ് കർണാടക ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. രണ്ടു പോയിന്റുമായി തമിഴ്നാട് രണ്ടാംസ്ഥാനത്താണ്.