കോട്ടയം: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. നിജോ ഗിൽബെർട്ട് ക്യാപ്റ്റനും ഡിഫൻഡർ ജി. സഞ്ജു വൈസ് ക്യാപ്റ്റനുമായുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഈ മാസം ഒന്പതു മുതൽ ഗോവയിലാണ് ടൂർണമെന്റ്. 11ന് ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ നേരിടും. ജമ്മു-കഷ്മീർ, ഛത്തീസ്ഗഡ്, ഗോവ എന്നീ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിൽ.
2018ൽ കേരളത്തെ കിരീടത്തിലെത്തിച്ച സതീവൻ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്.കേരള ടീം: ഗോൾകീപ്പർ- മുഹമ്മദ് അസ്ഹർ, സിദ്ധാർഥ്, രാജീവൻ, നിഷാദ്. ഡിഫെൻസ്- ബെൽജിൻ ബോൽസ്റ്റർ, ജി. സഞ്ജു, ആർ. ഷിനു, മുഹമ്മദ് സലീം, നിതിൻ മധു, ആർ. സുജിത്, കെ.പി. ശരത്. മിഡ്ഫീൽഡ്- നിജോ ഗിൽബെർട്ട്, വി. അർജുൻ, ജി. ജിതിൻ, അക്ബർ സിദ്ദീഖ്, എം. റാഷിദ്, റിസുവാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീംസ്. ഫോർവേഡ്- ജുനൈൻ, ഇ. സജീഷ്, മുഹമ്മദ് ആഷിഖ്, ബി. നരേഷ്.