കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ കേരളം എതിരില്ലാത്ത മൂന്നു ഗോളിനു മഹാരാഷ്ട്രയെ പരാജയപ്പെടുത്തി. രാഹുൽ വി.രാജ്, ജിതിൻ എം.എസ്, രാഹുൽ കെ.പി എന്നിവരാണ് കേരളത്തിനുവേണ്ടി ഗോളുകൾ നേടിയത്.
കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ആദ്യ മൽസരത്തിൽ ചണ്ഡിഗഡിനെ(5-1)യും രണ്ടാം മൽസരത്തിൽ മണിപ്പൂരിനെ(6-0)യും കേരളം പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ബിയിൽനിന്ന് ബംഗാളും സെമി ഫൈനൽ ഉറപ്പാക്കിയിട്ടുണ്ട്.