മലയാള സിനിമാപ്രേക്ഷകര്‍ക്ക് സമീപകാലത്തായി സുപരിചിതമായ പേരാണ് സന്തോഷ് വര്‍ക്കിയുടേത്.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെ ആണ് സന്തോഷ് വര്‍ക്കി ശ്രദ്ധിക്കപ്പെടുന്നത്.
ആറാട്ട് സിനിമയെ കുറിച്ച് ആവേശത്തോടെ അഭിപ്രായം പറഞ്ഞതിനെത്തുടര്‍ന്നാണ് സന്തോഷ് ശ്രദ്ധേയനായത്.
അതില്‍ മോഹന്‍ലാല്‍ ആറാടുകയാണ് എന്ന സന്തോഷിന്റെ കമന്റാണ് ഏറെ വൈറലായത്. ഇതോടെ ട്രോളുകളിലും നിറഞ്ഞ സന്തോഷ് വര്‍ക്കി താരമായി മാറുകയായിരുന്നു.
പിന്നീട് സന്തോഷ് നിത്യാമേനോനെ കല്യാണം കഴിക്കാന്‍ പോയതും നിഖിലാ വിമലിനെ പ്രേമിക്കാന്‍ പോയതും ഒക്കെ വാര്‍ത്തയാവുകയും ട്രോളര്‍മാര്‍ അതെല്ലാം ആഘോഷമാക്കുകയും ചെയ്തിരുന്നു.
ഹണി റോസിന്റെ സൗന്ദര്യത്തെ വാഴ്ത്തിയും സന്തോഷ് വര്‍ക്കി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സന്തോഷ് വര്‍ക്കി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
നീലവെളിച്ചം സിനിമ കാണാന്‍ തീയറ്ററില്‍ പോയപ്പോള്‍ അവിടെ ഐശ്വര്യ ലക്ഷ്മിയുണ്ടായിരുന്നുവെന്നും അവരെ കണ്ടപ്പോള്‍ സാധാരണ പോലെ താന്‍ സംസാരിക്കാന്‍ പോയിരുന്നുവെന്നും സന്തോഷ് പറയുന്നു.
എന്നാല്‍ തന്നെ കണ്ടപ്പോള്‍ അവര്‍ ഒരു പ്രത്യേക രീതിയിലാണ് പെരുമാറിയതെന്നും തന്റൊപ്പം എടുത്ത വീഡിയോ ഇടരുതെന്ന് അവര്‍ മീഡിയയോട് പറഞ്ഞത് താന്‍ അറിഞ്ഞുവെന്നും തന്നെ നൈസായിട്ട് ഒഴിവാക്കുകയായിരുന്നുവെന്നും നടിമാര്‍ക്ക് ഒന്ന് ക്ലിക്കായാല്‍ വലിയ ജാഡയാണെന്നും സന്തോഷ് വര്‍ക്കി പറയുന്നു.
ഇപ്പോള്‍ ഐശ്വര്യ മണിരത്നത്തിനൊപ്പമാണ് വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വന്ന വഴി മറന്നിട്ടുണ്ടാവുമെന്നും തന്നെ ഒരു സൈക്കോയെ പോലെയാണ് അവര്‍ കാണുന്നതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.