നിത്യാമേനോനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം നടി നിഖില വിമലിനു പിന്നാലെ കൂടി സന്തോഷ് വര്‍ക്കി.
നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്പര്യമില്ല എന്ന് നിഖില പറഞ്ഞു എന്നുമാണ് സന്തോഷ് വര്‍ക്കി തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്.
വീഡിയോയില്‍ പറയുന്നത് ഇങ്ങനെ…ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു .എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ .നിഖില വിമല്‍ കണ്ണൂരുകാരിയാണ് .കമ്യൂണിസ്റ്റുകാരിയാണ് .ഞാനും കമ്യൂണിസ്റ്റുകാരനാണ് .
എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ് .ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ് .മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല എന്നാണ് പറഞ്ഞത്.
പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോഴേ കല്യാണം കഴിക്കാന്‍ താല്പര്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. നല്ല ബോള്‍ഡായ ലേഡി ആണ്.
നല്ല കുട്ടിയാണ്. സുന്ദരി ആണ്. എന്നെ കഴിഞ്ഞ ദിവസം മൈന്‍ഡ് ചെയ്യാതിരുന്നത് അല്ല അവര്‍ ഫോണില്‍ ആയിരുന്നു .അവര്‍ എന്നെ കണ്ടില്ല അതുകൊണ്ടാണ് മിണ്ടാതെ പോയത്.
ഒരിക്കല്‍ ഞാന്‍ ഫോണിലൂടെ വിളിച്ചപ്പോള്‍ ആറാട്ട് അണ്ണന് ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞു.
യൂട്യൂബ് ഉപയോഗിക്കാറില്ല എന്നും അവര്‍ പറഞ്ഞു .നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പുള്ളിക്കാരി തന്നെ പറയുന്നുണ്ടായിരുന്നു താന്‍ അത്ര പാവം ഒന്നുമല്ല എന്ന്.
കല്യാണ കാര്യം ചോദിക്കുമ്പോള്‍ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല ,തോന്നുന്നില്ല എന്നാണ് പറയുന്നത്. കൂടാതെ പ്രണയിക്കാന്‍ തോന്നുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്.
ഞാന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല. എനിക്ക് ഇപ്പള് ത്തന്നെ ഒരു അനുഭവം ഉണ്ട് .എനിക്ക് അവരെ ഇഷ്ടമാണ് .നല്ല ഭംഗിയുണ്ട്. നല്ല കുട്ടിയാണ്.
നല്ല മിടുക്കിയാണ്.ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞപ്പോള്‍ അത് അവരുടെ ചോയിസ് ആണ് കല്യാണം കഴിക്കാണോ വേണ്ടയോ എന്നത്.
അവര്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല എന്നാണ് അവര്‍ പറയുന്നത്. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ.
അവര്‍ക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ. എനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്ക് വണ്‍ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ.
ഒരു അനുഭവം ഉണ്ട് ഇനി കൂടുതല്‍ അനുഭവിക്കാന്‍ പറ്റില്ല എന്നാണ് സന്തോഷ് വര്‍ക്കി തന്റെ വീഡിയോയില്‍ പറയുന്നത്.