മോഹന്‍ലാല്‍ നായകനായ ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞതിലൂടെ ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി.
സമൂഹ മാധ്യമങ്ങളില്‍ ആറാട്ട് അണ്ണന് എന്ന പേരിലാണ് സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. ആറാട്ട് വര്‍ക്കി എന്നും ചിലര്‍ വിളിക്കുന്നു.
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വര്‍ക്കി വൈറലായി മാറിയത്.
അതിന് ശേഷം മലയാളത്തിന്റെ പ്രിയ നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും സന്തോഷ് വര്‍ക്കി നിറഞ്ഞു നിന്നിരുന്നു.
പിന്നീട് നിഖില വിമലിനെയും, ഹണി റോസിനോയും മഞ്ജു വാര്യരെയും കുറിച്ച് സന്തോഷ് പറഞ്ഞ കാര്യങ്ങള്‍ ട്രോളന്മാര് ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ മഞ്ജു വാര്യെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് സന്തോഷ് വര്‍ക്കി. സിനിമാ രംഗത്ത് താനേറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യരെന്ന് സന്തോഷ് വര്‍ക്കി പറയുന്നു.
മഞ്ജു വാര്യരും ദിലീപും തീരെ മാച്ച് അല്ലായിരുന്നു. ദിലീപിന് മഞ്ജുവിന്റെ അത്ര ലെവലില്ല. പ്രായത്തിന്റെ ചാപല്യം സംഭവിച്ചത് ആയിരിക്കും.
ഇപ്പോഴും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ പഴയത് പോലെ ഹിറ്റാവുന്നില്ല. ഇപ്പോള്‍ മോഡേണായി. അവര്‍ മാസ് പടങ്ങള്‍ ചെയ്യുന്നില്ല. ക്ലാസ് പടങ്ങളാണ് ചെയ്യുന്നത്.
നല്ല വ്യക്തിയാണ് ദിലീപിനോട് വൈരാഗ്യമുണ്ടെന്ന് തോന്നുന്നു. അവര്‍ വളരെ വേദനിച്ചു. ഞാനവരെ നാല് തവണ നേരിട്ട് കണ്ടു.
നാല് തവണയും മര്യാദയ്ക്കാണ് എന്നോട് സംസാരിച്ചത് സ്ട്രോങ് ലേഡിയാണ്. ഒരു കാലം കഴിഞ്ഞാല്‍ മഞ്ജു എത്ര നാള് സിനിമയില്‍ ഉണ്ടാവുമെന്ന് അറിയില്ല.
സിനിമാ ഫീല്‍ഡില്‍ നിന്ന് ഔട്ടാവുമ്പോള്‍ ആരും ഉണ്ടാവില്ല. ബ്രദര്‍ മാത്രമേ ഉള്ളൂ നല്ല പേഴ്സണാണ്.
വേദനിപ്പിച്ചതിന്റെ വൈരാഗ്യമുണ്ട്. എനിക്ക് മഞ്ജു വാര്യരില്‍ നിന്ന് പഠിക്കാനുള്ള കാര്യമാണ് പോസിറ്റിവിറ്റി ആണെന്നും സന്തോഷ് വര്‍ക്കി പറയുന്നു.