തെന്നിന്ത്യൻ നായികമാർക്കൊപ്പം സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തിൽ

santhosh_panditt02

പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റർപീസിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുതകർത്ത സന്തോഷ് പണ്ഡിറ്റിനെ ഇനി ബഹുഭാഷാ ചിത്രത്തിൽ കാണാം. സന്തോഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അഹല്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. തെന്നിന്ത്യൻ നടിമാരായ സോണിയ അഗർവാൾ, ലീന കപൂർ എന്നിവർ നായകമാരാകുന്നു.

ഷിജിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.
വർക്കല, ഗോവ, പോണ്ടിച്ചേരി, മുംബൈ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷൻ.

നേരത്തെ, വിനീത് ശ്രീനിവാസൻ നായകനായ ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. സ്വന്തം സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രങ്ങളെക്കുറിച്ചും സന്തോഷ് പോസ്റ്റിൽ പറയുന്നു. തന്‍റെ ഏഴാമത്തെ ചിത്രമായ ഉരുക്കു സതീശൻ ഉടൻ റിലീസ് ചെയ്യുമെന്ന് താരം അറിയിച്ചു. ബ്രോക്കർ പ്രേമചന്ദ്രന്‍റെ ലീലാവിലാസങ്ങൾ എന്ന ചിത്രവും സന്തോഷിന്‍റേതായി ഒരുങ്ങുന്നുണ്ട്.

Related posts