തൃശൂര്‍: വിജയദശമിദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം എഴുതിക്കാന്‍ ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റും എത്തി. ഇടമുറ്റം എസ്.എന്‍.എസ് സമാജം നടത്തിയ എഴുത്തിനിരുത്തല്‍ ചടങ്ങിലാണ് പണ്ഡിറ്റ് എത്തിയത്. താരത്തെ കാണാന്‍ നിരവധി ആളുകളാണ് എത്തിയത്. സാഹിത്യകാരന് മാടമ്പ് കുഞ്ഞുകുട്ടനും കുട്ടികളെ എഴുത്തിനിരുത്തി. വിദ്യാരംഭ ചടങ്ങില്‍ നിരവധി കുട്ടികളാണ് പങ്കെടുത്തത്.
മിമിക്രി കലാകാരന്മാരുമായുള്ള സ്വകാര്യചാനല്‍ പരിപാടിയോടെ സന്തോഷ് പണ്ഡിറ്റിന്റെ ജനപ്രീതി ഉയര്‍ന്നിരുന്നു. പണ്ഡിറ്റിനെ ക്ഷണിച്ചുവരുത്തി അപമാനിച്ചു, കൂട്ടമായി ആക്രമിച്ചുവെന്നുള്ള രീതിയില്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സിനിമ മേഖലയിലുള്ളവര്‍ അടക്കം അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതികരണവുമായി മിമിക്രി കലാകാരന്മാരും എത്തിയെങ്കിലും പണ്ഡിറ്റിന്റെ ജനപിന്തുണ കുറഞ്ഞിരുന്നില്ല.